മക്ക – ഒരാഴ്ചക്കിടെ സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള 28,87,516 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. റബീഉല്‍ആഖിര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ച 41,97,055 വിശ്വാസികളിൽ 22,786 പേരും വിശുദ്ധ കഅബാലയത്തിന്റെ ഭാഗമായ ഹിജ്ര്‍ ഇസ്മായിലാണ് നമസ്‌കാരം നിര്‍വഹിച്ചത് .
മസ്ജിദുന്നബവിയില്‍ 50,88,179 പേര്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇവരിൽ 3,55,532 പേര്‍ക്കാണ് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. 4,78,403 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അവര്‍ക്ക് സലാം ചൊല്ലിയതായും ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group