Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    • ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    • 78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    • സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    • അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    സൗദിയിൽ എണ്ണയിതര കയറ്റുമതിയില്‍ 13.4 ശതമാനം വളര്‍ച്ച

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/05/2025 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ എണ്ണയിതര കയറ്റുമതിയില്‍ 13.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ പെട്രോളിതര കയറ്റുമതി 10.7 ശതമാനം തോതില്‍ വര്‍ധിച്ചു. സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന വര്‍ധിക്കുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ പാദത്തില്‍ ആകെ കയറ്റുമതി 3.2 ശതമാനം തോതില്‍ കുറഞ്ഞു. മാര്‍ച്ചില്‍ കയറ്റുമതി 9.8 ശതമാനം തോതിലും കുറഞ്ഞു. ഇറക്കുമതി ആദ്യ പാദത്തില്‍ 7.3 ശതമാനവും മാര്‍ച്ചില്‍ 0.1 ശതമാനവും തോതില്‍ വര്‍ധിച്ചു. വ്യാപാര മിച്ചം ആദ്യ പാദത്തില്‍ 28 ശതമാനവും മാര്‍ച്ചില്‍ 34.2 ശതമാനവും തോതില്‍ കുറഞ്ഞു.

    ആകെ കയറ്റുമതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിഹിതം ആദ്യ പാദത്തില്‍ 71.8 ശതമാനമായും മാര്‍ച്ചില്‍ 71.2 ശതമാനമായും കുറഞ്ഞു. 2024 ആദ്യ പാദത്തില്‍ ഇത് 75.9 ശതമാനവും മാര്‍ച്ചില്‍ 76.5 ശതമാനവുമായിരുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ കയറ്റുമതി 285.8 ബില്യണ്‍ റിയായും ഇറക്കുമതി 222.7 ബില്യണ്‍ റിയാലും ആകെ വിദേശ വ്യാപാരം 508.5 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 63.1 ബില്യണ്‍ റിയാലുമാണ്. മാര്‍ച്ചില്‍ ആകെ കയറ്റുമതി 93.8 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലും ആകെ വ്യാപാരം 167.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 19.8 ബില്യണ്‍ റിയാലുമാണ്.

    സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന തുടരുന്നതായി സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദ്യ പാദത്തില്‍ ആകെ കയറ്റുമതിയുടെ 15.7 ശതമാനവും ചൈനയിലേക്കായിരുന്നു. സൗദിയിലേക്കുള്ള ഇറക്കുമതിയില്‍ 26.6 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. മാര്‍ച്ച് മാസത്തില്‍ കയറ്റുമതിയുടെ 15.5 ശതമാനവും ഇറക്കുമതിയുടെ 25.3 ശതമാനവും ചൈനയുമായിട്ടായിരുന്നെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    growth non-oil exports Saudi arabia
    Latest News
    നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    30/05/2025
    ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    30/05/2025
    78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    30/05/2025
    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    30/05/2025
    അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version