Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    • റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    • ഈ പതിനൊന്ന് അടയാളങ്ങൾ നിങ്ങളിലുണ്ടോ, ഉണ്ടെങ്കിൽ നിങ്ങളൊരു യഥാർത്ഥ പ്രതിഭയാണ്
    • പ്രവാസി ദമ്മാം റീജീയണലിന് പുതിയ പ്രസിഡൻറ്
    • ഹൈദരലി തങ്ങൾ അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    2024-ൽ സൗദി ഇറക്കുമതി ചെയ്തത് 2,610 കോടി റിയാലിന്റെ സ്മാർട്ട് ഫോണുകൾ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/04/2025 Gulf Kerala Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സൗദിയിൽ സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 25 ശതമാനത്തിലേറെ വളർച്ച; ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ ഫോണുകൾ ഇറക്കുമതി ചെയ്തു

    ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 25.6 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 2,610 കോടി റിയാലിന്റെ സ്മാർട്ട്‌ഫോണുകളാണ് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയിലെ ത്വരിതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തെയും സ്മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയെയും ഇത് പ്രതിഫലിപ്പിക്കുന്നു. 2023 ൽ 2,080 കോടി റിയാലിന്റെ സ്മാർട്ട് ഫോണുകളാണ് ഇറക്കുമതി ചെയ്തത്.

    കഴിഞ്ഞ വർഷം 2.29 കോടിയിലേറെ സ്മാർട്ട് ഫോണുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഫോൺ ഇറക്കുമതിയിൽ 29.1 വർധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 6,440 കോടി റിയാൽ വില വരുന്ന 5.54 കോടി സ്മാർട്ട് ഫോണുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്ര ഡിജിറ്റൽ പരിവർത്തനവും ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ, ഇകൊമേഴ്‌സ്, സ്മാർട്ട് ഗതാഗതം എന്നീ മേഖലകളിൽ സ്മാർട്ട്‌ഫോൺ ഉപയോഗം തുടർച്ചയായി വികസിച്ചതുമാണ് സ്മാർട്ട് ഫോൺ ഇറക്കുമതിയിലെ വലിയ വളർച്ചക്ക് കാരണമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആപ്പ് വഴിയുള്ള പർച്ചേയ്‌സിംഗുകൾ മുതൽ വിദൂര പഠനം, ആരോഗ്യ സംരക്ഷണം, ടൂറിസം, വിമാന, ഹോട്ടൽ റിസർവേഷനുകൾ എന്നിവ വരെയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള പ്രാഥമിക ഉപകരണമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. അയൽ വിപണികളിലേക്ക് സ്മാർട്ട്‌ഫോണുകൾ പുനർകയറ്റുമതി ചെയ്യുന്ന പ്രാദേശിക കേന്ദ്രമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. 2024 ൽ മൊത്തം പുനർകയറ്റുമതിയിൽ 27.5 ശതമാനം സ്മാർട്ട് ഫോണുകളായിരുന്നു.

    സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.

    അമേരിക്കയിൽ നിന്ന് 1.65 കോടി റിയാലിന്റെ 27,300 സ്മാർട്ട് ഫോണുകളും യു.എ.ഇയിൽ നിന്ന് 70 ലക്ഷം റിയാലിന്റെ 3,200 സ്മാർട്ട് ഫോണുകളും മാത്രമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ആപ്പിൾ പോലുള്ള പ്രമുഖ കമ്പനികൾ അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനാൽ ഇന്ത്യയും വിയറ്റ്‌നാമും സ്മാർട്ട് ഉപകരണങ്ങളുടെ നിർമാണത്തിനും അസംബ്ലിക്കുമുള്ള പ്രധാന കേന്ദ്രങ്ങളായി മാറിയതോടെ ആഗോള തലത്തിൽ മൊബൈൽ ഫോൺ നിർമാണ മേഖലയിലുണ്ടായ മാറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

    സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.

    അമേരിക്കയിൽ നിന്ന് 1.65 കോടി റിയാലിന്റെ 27,300 സ്മാർട്ട് ഫോണുകളും യു.എ.ഇയിൽ നിന്ന് 70 ലക്ഷം റിയാലിന്റെ 3,200 സ്മാർട്ട് ഫോണുകളും മാത്രമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ആപ്പിൾ പോലുള്ള പ്രമുഖ കമ്പനികൾ അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനാൽ ഇന്ത്യയും വിയറ്റ്‌നാമും സ്മാർട്ട് ഉപകരണങ്ങളുടെ നിർമാണത്തിനും അസംബ്ലിക്കുമുള്ള പ്രധാന കേന്ദ്രങ്ങളായി മാറിയതോടെ ആഗോള തലത്തിൽ മൊബൈൽ ഫോൺ നിർമാണ മേഖലയിലുണ്ടായ മാറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    China Import India Saudi arabia Smartphone
    Latest News
    കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    16/05/2025
    റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    16/05/2025
    ഈ പതിനൊന്ന് അടയാളങ്ങൾ നിങ്ങളിലുണ്ടോ, ഉണ്ടെങ്കിൽ നിങ്ങളൊരു യഥാർത്ഥ പ്രതിഭയാണ്
    16/05/2025
    പ്രവാസി ദമ്മാം റീജീയണലിന് പുതിയ പ്രസിഡൻറ്
    16/05/2025
    ഹൈദരലി തങ്ങൾ അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.