- സൗദിയിൽ സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 25 ശതമാനത്തിലേറെ വളർച്ച; ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ ഫോണുകൾ ഇറക്കുമതി ചെയ്തു
ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 25.6 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 2,610 കോടി റിയാലിന്റെ സ്മാർട്ട്‌ഫോണുകളാണ് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയിലെ ത്വരിതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തെയും സ്മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയെയും ഇത് പ്രതിഫലിപ്പിക്കുന്നു. 2023 ൽ 2,080 കോടി റിയാലിന്റെ സ്മാർട്ട് ഫോണുകളാണ് ഇറക്കുമതി ചെയ്തത്.
കഴിഞ്ഞ വർഷം 2.29 കോടിയിലേറെ സ്മാർട്ട് ഫോണുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഫോൺ ഇറക്കുമതിയിൽ 29.1 വർധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 6,440 കോടി റിയാൽ വില വരുന്ന 5.54 കോടി സ്മാർട്ട് ഫോണുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്ര ഡിജിറ്റൽ പരിവർത്തനവും ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ, ഇകൊമേഴ്‌സ്, സ്മാർട്ട് ഗതാഗതം എന്നീ മേഖലകളിൽ സ്മാർട്ട്‌ഫോൺ ഉപയോഗം തുടർച്ചയായി വികസിച്ചതുമാണ് സ്മാർട്ട് ഫോൺ ഇറക്കുമതിയിലെ വലിയ വളർച്ചക്ക് കാരണമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.
ആപ്പ് വഴിയുള്ള പർച്ചേയ്‌സിംഗുകൾ മുതൽ വിദൂര പഠനം, ആരോഗ്യ സംരക്ഷണം, ടൂറിസം, വിമാന, ഹോട്ടൽ റിസർവേഷനുകൾ എന്നിവ വരെയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള പ്രാഥമിക ഉപകരണമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. അയൽ വിപണികളിലേക്ക് സ്മാർട്ട്‌ഫോണുകൾ പുനർകയറ്റുമതി ചെയ്യുന്ന പ്രാദേശിക കേന്ദ്രമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. 2024 ൽ മൊത്തം പുനർകയറ്റുമതിയിൽ 27.5 ശതമാനം സ്മാർട്ട് ഫോണുകളായിരുന്നു.
സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.
അമേരിക്കയിൽ നിന്ന് 1.65 കോടി റിയാലിന്റെ 27,300 സ്മാർട്ട് ഫോണുകളും യു.എ.ഇയിൽ നിന്ന് 70 ലക്ഷം റിയാലിന്റെ 3,200 സ്മാർട്ട് ഫോണുകളും മാത്രമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ആപ്പിൾ പോലുള്ള പ്രമുഖ കമ്പനികൾ അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനാൽ ഇന്ത്യയും വിയറ്റ്‌നാമും സ്മാർട്ട് ഉപകരണങ്ങളുടെ നിർമാണത്തിനും അസംബ്ലിക്കുമുള്ള പ്രധാന കേന്ദ്രങ്ങളായി മാറിയതോടെ ആഗോള തലത്തിൽ മൊബൈൽ ഫോൺ നിർമാണ മേഖലയിലുണ്ടായ മാറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.