Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു

    പൊതുഅവകാശ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.കൊലപാതകം, ഭീകരപ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. രാജകല്‍പന എത്രയും വേഗം നടപ്പാക്കി പൊതുമാപ്പ് ഗുണഭോക്താക്കളെ വിട്ടയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

    പൊതുഅവകാശ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. ഓരോ പ്രവിശ്യയിലും പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരുകയാണ്. അര്‍ഹരായ മുഴുവന്‍ തടവുകാരെയും വിട്ടയക്കുന്നതു വരെ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരും. സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് തടവുകാര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്ന വിദേശികളെ ജയിലുകളില്‍ നിന്ന് വിട്ടയച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത്തവണത്തെ പൊതുമാപ്പ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ കൊല്ലവും കൊലപാതകം, ഭീകരപ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ആളപായമില്ലാത്ത നിലക്കുള്ള ആക്രമണം, ഗതാഗത നിയമ ലംഘനം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കല്‍, സദാചാര കേസുകള്‍, മോഷണം, രഹസ്യ രേഖകള്‍ മോഷ്ടിക്കല്‍, ഇഖാമ നിയമ ലംഘകരെ കടത്തല്‍, ഓഹരി വിപണി നിയമ ലംഘനം, അനധികൃത മന്ത്രചികിത്സ, കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, ജയിലുകള്‍ക്കും ലോക്കപ്പുകള്‍ക്കും അകത്ത് സംഭവിക്കുന്ന കേസുകള്‍, മദ്യം, ആയുധം, ബിനാമി ബിസിനസ്, നിസാര കേസുകള്‍, ഖാത്ത് കടത്ത്, പോക്കറ്റടി, വണ്ടിച്ചെക്ക്, മയക്കുമരുന്ന് ഉപയോഗം എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പൊതുമാപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്.

    പരിക്കുകള്‍ ഭേദമാകാന്‍ പതിനാലു ദിവസത്തില്‍ കവിയാത്ത കാലം മാത്രം മതിയായ അടിപിടി കേസുകളിലെ പ്രതികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. മദ്യസേവ നടത്തി നാലാം തവണ വരെ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടവര്‍ക്കും പൊതുമാപ്പ് ലഭിക്കും. വിതരണ ലക്ഷ്യത്തോടെ മദ്യം കൈവശം വെച്ച് ആദ്യമായി ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ശിക്ഷാ കാലയളവിന്റെ നാലിലൊന്ന് കാലം പൂര്‍ത്തിയാക്കിയാല്‍ പൊതുമാപ്പിന് അര്‍ഹതയുണ്ടാകും.

    ലൈസന്‍സില്ലാതെ ഒരു ആയുധം സൂക്ഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും പൊതുമാപ്പ് ലഭിക്കും. എന്നാല്‍ ഇവരുടെ പക്കല്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ ഇരുപതില്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവര്‍ക്കും ശിക്ഷാ കാലയളവില്‍ നാലിലൊന്ന് പൂര്‍ത്തിയാക്കിയാല്‍ പൊതുമാപ്പ് ലഭിക്കും. കരുതിക്കൂട്ടിയല്ലാതെയുള്ള കൊലപാകതത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കാന്‍ ശിക്ഷാ കാലയളവില്‍ പകുതി അനുഭവിക്കണമെന്ന് വ്യവസ്ഥയുണ്ട്. അവശേഷിക്കുന്ന ഭൂരിഭാഗം കേസുകളിലും തടവുകാര്‍ നാലിലൊന്ന് ശിക്ഷാ കാലം പൂര്‍ത്തിയാക്കിയിരിക്കണം. പൊതുമാപ്പ് ലഭിക്കുന്നതിന് തടവുകാര്‍ തങ്ങളുടെ പേരിലുള്ള, കേസിന്റെ ഭാഗമായ സ്വകാര്യ അവകാശ കേസുകളിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amnesty Gulf news Prisoners Release Saudi arabia
    Latest News
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026
    പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version