മനാമ– സല്‍മാനിയ കലവറ പാര്‍ട്ടി ഹാളില്‍ സാംസ ബഹ്റൈന്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടിയില്‍ 150 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. റവ. ഫാ. അനൂപ് സാം (വികാരി, സിഎസ്‌ഐ ചര്‍ച്ച്, ബഹ്റൈന്‍) പരിപാടി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുകയും അംഗങ്ങള്‍ക്ക് ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സോവിന്‍ തോമസ് സ്വാഗതം പറഞ്ഞ മീറ്റിംഗില്‍ പ്രസിഡന്റ് റിയാസ് കല്ലമ്പലം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറര്‍ സുനില്‍ നീലാഞ്ചേരി, പ്രോഗ്രാം കണ്‍വീനര്‍ സതീഷ് പൂമനക്കല്‍, ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പില്‍, ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോള്‍ സോവിന്‍, സെക്രട്ടറി ധന്യ സാബു, കിഡ്‌സ് വിംഗ് പ്രസിഡന്റ് നാഥരൂപ് ഗണേഷ് എന്നിവരും ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ സതീഷ് പൂമനക്കല്‍ നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം നല്‍കിയ ക്രിസ്മസ് ട്രീ സമ്മാനമഴ കാണികള്‍ക്കു ആവേശമായി.
ലേഡീസ് വിംഗ്, കിഡ്‌സ് വിംഗ് തുടങ്ങി സംസാ മെമ്പേഴ്‌സിന്റെ വൈവിധ്യം നിറഞ്ഞ കലാപരിപാടികളായിരുന്നു മുഖ്യ ആകര്‍ഷണം. കിഡ്‌സ് വിംഗ് അവതരിപ്പിച്ച യേശുനാഥന്റെ ജനനം ആസ്പദമാക്കിയുള്ള സ്‌കിറ്റ്, കാണികള്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു. സാന്ത ക്ലോസ്, കിഡ്‌സ് വിംഗ് അവതരിപ്പിച്ച ഡാന്‍സുകള്‍, പാട്ടുകള്‍, ലേഡീസ് വിംഗ് അംഗങ്ങളുടെ കരോള്‍ ഗാനം, ചെയിന്‍ ഡാന്‍സ്, അംഗങ്ങളുടെ കരോക്കേ ഗാനമേള തുടങ്ങി 11 മണി വരെ പരിപാടികള്‍ തുടര്‍ന്നു. സതീഷ് പൂമനക്കല്‍, സാബു അഗസ്റ്റിന്‍, അപര്‍ണ രാജ്കുമാര്‍ എന്നിവര്‍ കണ്‍വിനേഴ്‌സ് ആയ പരിപാടിയുടെ മാറ്റുകൂട്ടാനായി സാംസാ അംഗമായ സെബി ഒരുക്കിയ സ്റ്റേജ് അറേഞ്ച്‌മെന്റ്‌സ് പ്രശംസനീയമായിരുന്നു. അനില്‍കുമാര്‍, മനീഷ് പോന്നോത്, ഇന്‍ഷ, അമ്പിളി, ഹരിദാസ്, ആദര്‍ശ്, രഞ്ജിത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കലാരിപാടികളുടെ വൈവിധ്യം കൊണ്ടും അംഗങ്ങളുടെ സഹകരണം കൊണ്ടും പരിപാടി വിജയകരമായി പര്യവസാനിച്ചു.



