Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍
    • വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്
    • ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    • ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആര്‍ എസ് സി നോട്ടെക് എക്‌സ്‌പോ നവംബര്‍ 14 ന് റിയാദില്‍

    ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞ് സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം03/11/2025 Gulf Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബര്‍ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞ് സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.

    ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. അറിവും ആസ്വാദനവും നല്‍കുന്ന നോട്ടെക് എക്‌സ്‌പോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സയന്‍സ്, ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, മേക്കേഴ്‌സ് മാര്‍ക്കറ്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ എക്‌സ്‌പോയില്‍ ഉള്‍പ്പെടും. സംരംഭങ്ങള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പവലിയനുകള്‍ സജ്ജീകരിക്കാന്‍ അവസരം നല്‍കും.
    കൂടാതെ വ്‌ലോഗ് , സയന്‍സ് വര്‍ക്കിംഗ് മോഡല്‍, സെമിന, ദി ലജണ്ടറി, എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ലൈവ് ഇന്ററാക്ടീവ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. മത്സരങ്ങളില്‍ 35 വയസ്സ് വരെയുള്ള മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് 2 മണി മുതല്‍ രാത്രി10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍
    മത്സരങ്ങള്‍ക്ക് പുറമെ അറിവ് പങ്കുവെക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴില്‍പരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ലക്ഷ്യമിട്ടുള്ള വിവിധ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനുള്ള വേദി ഐടോക്ക് സംരംഭകരെയും അവരുടെ പ്രോജക്റ്റുകളെയും പരിചയപ്പെടുത്താനും പ്രേക്ഷകര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുള്ള ചാറ്റ് വിത്ത് എന്റര്‍പ്രണര്‍ ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ് എന്നിവ എക്‌സ്‌പൊയുടെ ആകര്‍ഷണങ്ങളാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുന്നത് വ്യക്തിഗത വളര്‍ച്ചയ്ക്കും തൊഴില്‍പരമായ ഉന്നമനത്തിനും അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിനായി ലുഖ്മാന്‍ പാഴൂര്‍ (എംഡി, ഇബ്രാഹിം കരീം (സിഇഒ), മുജീബ് റഹ്മാന്‍ കാലടി (ഫൈനാന്‍സ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ ‘നോട്ടെക് ഡ്രൈവ് ടീം’ നിലവില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 839 2065 ല്‍ ബന്ധപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നൗഫല്‍ അഹ്‌സനി വൈറ്റില, അസ്‌കര്‍ അലി ആല്‍പറമ്പ്, ഇബ്രാഹിം കരീം, ലത്തീഫ് മാനിപുരം, അബ്ദുല്‍ കാദര്‍ പള്ളിപ്പറമ്പ് സംബന്ധിച്ചു.ആര്‍ എസ് സി നോട്ടെക് എക്‌സ്‌പോ നവംബര്‍ 14 ന് റിയാദില്‍

    റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞ് സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബര്‍ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
    ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. അറിവും ആസ്വാദനവും നല്‍കുന്ന നോട്ടെക് എക്‌സ്‌പോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സയന്‍സ്, ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, മേക്കേഴ്‌സ് മാര്‍ക്കറ്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ എക്‌സ്‌പോയില്‍ ഉള്‍പ്പെടും. സംരംഭങ്ങള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പവലിയനുകള്‍ സജ്ജീകരിക്കാന്‍ അവസരം നല്‍കും.
    കൂടാതെ വ്‌ലോഗ് , സയന്‍സ് വര്‍ക്കിംഗ് മോഡല്‍, സെമിന,, ദി ലജണ്ടറി, എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ലൈവ് ഇന്ററാക്ടീവ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. മത്സരങ്ങളില്‍ 35 വയസ്സ് വരെയുള്ള മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് 2 മണി മുതല്‍ രാത്രി10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍
    മത്സരങ്ങള്‍ക്ക് പുറമെ അറിവ് പങ്കുവെക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴില്‍പരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ലക്ഷ്യമിട്ടുള്ള വിവിധ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

    നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനുള്ള വേദി ഐടോക്ക് സംരംഭകരെയും അവരുടെ പ്രോജക്റ്റുകളെയും പരിചയപ്പെടുത്താനും പ്രേക്ഷകര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുള്ള ചാറ്റ് വിത്ത് എന്റര്‍പ്രണര്‍ ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ് എന്നിവ എക്‌സ്‌പൊയുടെ ആകര്‍ഷണങ്ങളാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുന്നത് വ്യക്തിഗത വളര്‍ച്ചയ്ക്കും തൊഴില്‍പരമായ ഉന്നമനത്തിനും അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

    പരിപാടിയുടെ സംഘാടനത്തിനായി ലുഖ്മാന്‍ പാഴൂര്‍ (എംഡി, ഇബ്രാഹിം കരീം (സിഇഒ), മുജീബ് റഹ്മാന്‍ കാലടി (ഫൈനാന്‍സ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ ‘നോട്ടെക് ഡ്രൈവ് ടീം’ നിലവില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 839 2065 ല്‍ ബന്ധപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നൗഫല്‍ അഹ്‌സനി വൈറ്റില, അസ്‌കര്‍ അലി ആല്‍പറമ്പ്, ഇബ്രാഹിം കരീം, ലത്തീഫ് മാനിപുരം, അബ്ദുല്‍ കാദര്‍ പള്ളിപ്പറമ്പ് സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gulf malayalam news saudi malayalam news
    Latest News
    സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍
    05/11/2025
    വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്
    05/11/2025
    ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    05/11/2025
    മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    05/11/2025
    ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    04/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.