Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിന്റര്‍ വൈബ് ഒരുക്കി റിയാദ് ടാക്കീസ്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം11/01/2026 Gulf Events Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ് 2026’ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സുലൈ അഖിയാല്‍ ഇസ്തിറാഹയില്‍ നടന്ന ആഘോഷ രാവില്‍ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്‍മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാനസിക ഉല്ലാസത്തിനും വിനോദത്തിനും ഇടമൊരുക്കിയ ഫെസ്റ്റില്‍ തനത് ശൈലിയില്‍ ക്രമീകരിച്ച വിവിധ വിഭവങ്ങളുടെ ഭക്ഷണശാല ഏറെ വ്യത്യസ്തമായിരുന്നു. സോണി ജോസഫ്, സാജിദ് നൂറനാട് എന്നിവരുടെ നേതൃത്വത്തില്‍ ആകര്‍ഷണീയമായ പുല്‍ക്കൂടും ക്രിസ്മസ്ട്രീയും ഒരുക്കി. പാട്ടുമാല ടീമിന്റെ കരോള്‍ ഗാനവും അരങ്ങേറി.

    വിന്റര്‍ ഫെസ്റ്റ് 2026 കണ്‍വീനര്‍ സിജു ബഷീറിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങില്‍ റിയാദ് ടാകീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും റിയാദ് ടാകീസ് വൈസ് പ്രസിഡന്റുമായ സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി .ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിന്റര്‍ ഫെസ്റ്റ് ജോയിന്റ് കണ്‍വീനര്‍മാരായ ഉമറലി അക്ബര്‍, ഹുസൈന്‍ സാപ്പി, വൈസ് പ്രസിഡന്റ് ഹരി കായംകുളം, കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗം സലാം പെരുമ്പാവൂര്‍, ആര്‍ട്‌സ് കണ്‍വീനര്‍ സജീര്‍ സമദ്, നിസാര്‍ പള്ളികശ്ശേരില്‍, ഐടി കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, വരുണ്‍ കണ്ണൂര്‍, ലുബൈബ് ഇ കെ, ജോയന്റ് സെക്രട്ടറി നസീര്‍ അബ്ദുല്‍ കരീം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അന്‍വര്‍ സാദത്ത്, ജോസ് കടമ്പനാട്, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, നാസര്‍ കാരന്തൂര്‍, ബഷീര്‍ കരോളം, റഹ്മാന്‍ മുനമ്പത്ത്, ഷമീര്‍ ശാമില്‍, ഷിബു ഉസ്മാന്‍, ഷമീര്‍ വല്ലപ്പുഴ, അസ്‌ലം പാലത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, സജിന്‍ നിഷാന്‍, നാദിര്‍ഷ, ദിലീപ് ഫഹദ്, ഫൈസല്‍ തമ്പലക്കോടന്‍ , അനീഷ് എബ്രഹാം, അബ്ബാസ് വി കെ, മയമുന അബ്ബാസ്, അഖിനാസ് കരുനാഗപ്പള്ളി, ഷാരോണ്‍ ഷരീഫ്, ബിന്യാമിന്‍ ബില്‍റൂ, ഹാരിസ് ചോല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

    സനു മാവേലിക്കര, നജീം കൊച്ചുകലുങ്ക്, അനീഷ് എബ്രഹാം, ഷമീര്‍ വല്ലപ്പുഴ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു. ഉമറലി അക്ബര്‍ അവതാരകനായിരുന്നു. ശബ്ദ നിയന്ത്രണം ലിജോ ജോണ്‍ ടീം നിര്‍വഹിച്ചു

    സജീര്‍ സമദ്, ഹബീബ് റഹ്മാന്‍, ഫൈസല്‍ തലശ്ശേരി, ഹരി കായംകുളം, സൈന്‍ പാച്ചാക്കര, സൗമ്യ തോമസ്, സലാം പെരുമ്പാവൂര്‍, തസ്‌നി റിയാസ്, ഷഫീഖ് വലിയ , ആദില്‍ , ലിജാ അലന്‍, അബിദ് പൊന്നാനി, മുഹമ്മദ് ഫവാസ്, ഷെഹിയ ഷിറാസ്, സജാദ് പള്ളത് അല്‍ത്താഫ് കാലിക്കറ്റ്, ഷുഹൈബ് മലക്കാര്‍, ജോസഫ്, ജോവന്‍ ബെജു, അമ്മയ്യ ഗോപന്‍ തുടങ്ങിയവരുടെ ഗാനങ്ങളും ജാക്‌സണ്‍ ഫ്രാങ്ക്, എയ്ഞ്ചല്‍ ജോണി, ആന്‍ഡ്രിയ ജോണ്‍സണ്‍, ആന്‍ലിയ സൂസന്‍ അനീഷ്, ലിയാ ഫാത്തിമ, ജുവല്‍, ജിയോണ, അനാബല്‍ സാനു, ഷൈസ, ഇവാനിയ ജൈഷ്, ഷെസ നസീഹ്, സിയ ഫാത്തിമ ഷമീര്‍, മറിയം സാജിര്‍ എന്നിവരുടെ നൃത്തങ്ങളും ആദില സാജിദിന്റെ ഗിറ്റാറും അരങ്ങേറി.

    ഷിറാസ് അബ്ദുല്‍ അസീസ്, സന്തോഷ് ലക്ഷ്മണന്‍, പ്രമോദ്, സൈതലി, നാസര്‍ വലിയകത്ത്, ജംഷി കാലിക്കറ്റ്, ആഷിക്ക്, ബാലഗോപാലന്‍, വിജയകുമാര്‍ കായംകുളം, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, അബ്ദു റഹ്മാന്‍, ശിഹാബ്, പ്രഷീദ് ഷാഫി നിലമ്പൂര്‍, അന്‍വര്‍ സാദത്ത്, റമീസ് കരിപ്പക്കണ്ടി, സിറാജ്, ജംഷാദ് വക്കയില്‍, ആഷിഫ്, വര്‍ഗീസ് തങ്കച്ചന്‍, അശോക് ഡി, ശരണ്യ അശോക്, സുദീപ് പി എസ്, ശാരി സുദീപ്, അനില്‍ കുമാര്‍, അജീര്‍ എന്‍ കെ, രാഹുല്‍ പൂക്കോടന്‍, അലന്‍ ജോര്‍ജ്, ശുകൂര്‍, അഷ്‌റഫ് അപ്പക്കാട്ടില്‍, ജോണി തോമസ് , സനൂപ് രയരോത്ത്, ഷമീര്‍ അഹമ്മദ്, ഷാജി സാമുവല്‍, ഷബീര്‍, സജീവ്, ഹരീഷ്, സനോജ്, പീറ്റര്‍ ജോര്‍ജ്, ബ്ലെസ്സന്‍, ആനന്ദന്‍ സാബു, സുദര്‍ശനകുമാര്‍, ഷൈന്‍ ദേവ്, ബിജു ഇട്ടന്‍, സലിം, ഷിയായുദീന്‍, ബിനോയ് മത്തായി, അമീര്‍ ഖാന്‍, നിബിന്‍ ഇന്ദ്രനീലം, നാസര്‍, റിസ്വാന്‍, കണ്ണന്‍, നൗഫല്‍, ജുനൈദ്, റാഫി എം ഡി, മുത്തലിബ്, റംഷി, സലിം പുളിക്കല്‍, സൈദ് മുഹമ്മദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
    അന്‍സാര്‍ കൊടുവള്ളിയുടെ നേതൃത്വത്തില്‍ ഡി ജെ യും പരിപാടിക്ക് കൊഴുപ്പേകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    christmas and happy new year Event Riyadh Talkies Saudi
    Latest News
    സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    16/01/2026
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026
    ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    16/01/2026
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version