ദോഹ– രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൻ്റെ വിവിധ ഭാഷ്യങ്ങളിലായി ഖത്തറിലെ ആറ് സോണുകളിലും സമാപിച്ചു. ദോഹ, ഹിലാൽ, റയ്യാൻ, ഐൻ ഖാലിദ്, ഗറാഫ, അൽ ഖോർ സോണുകളിലായി 75 ൽ പരം മത്സരയിനങ്ങളിൽ 18 സെക്ടറുകളിൽ നിന്നുള്ള ജേതാക്കളാണ് മാറ്റുരച്ചത് . ഖത്തറിലെ വിവിധ സംഘടനാ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന സോൺ സാഹിത്യോത്സവുകളിൽ യഥാക്രമം മർഖിയ, മഅമൂറ, ആസ്പയർ, അബൂ ഹമൂർ, മദീന ഖലീഫ സെക്ടറുകൾ കിരീടമണിഞ്ഞു.
‘ചോലകൾ പാർപ്പിടമല്ല’ എന്ന പ്രമേയത്തിൽ ജനുവരി 23 ന് വിപുലമായി സംഘടിപ്പിക്കപ്പെടുന്ന നാഷനൽ സാഹിത്യോത്സവോടെ ഈ വർഷത്തെ സാഹിത്യോത്സവ് കാമ്പയിൻ സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



