Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    • സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    • നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    • ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ24/06/2026 Gulf Events literature Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി (ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ) ലൈബ്രറി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു. ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം, വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ലൈബ്രറികൾ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും അറിവിനോടുള്ള ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ അൽത്താഫ് ഖിറാഅത്ത് നിർവഹിച്ചു. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ നാൾവഴികളും പ്രവർത്തനങ്ങളും അദ്ദേഹം സദസിന് പരിചയപ്പെടുത്തി. ലോക റെക്കോർഡ് ജേതാവും ബാലവായനാ പ്രതിഭയുമായ ഇഷാൻ ഖാനും “A Universe Inside My Pocket” എന്ന പുസ്തകത്തിന്റെ രചയിതാവായ പതിനൊന്നുകാരി മറിയം ഖാനും ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ, സി.ആർ. മനോജ്, മീഡിയ പ്ലസ് മാനേജിങ് ഡയറക്ടർ ഡോ. അമാനുള്ള വടക്കാങ്ങര, കവി തൻസീം കുറ്റ്യാടി, ഇന്ത്യൻ ഓതേഴ്സ് ഫോറം ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ, സുനിൽ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
    മന്ത്രാലയ പ്രതിനിധികളായ അഹ്മദ് അൽ യാഹരി, ഖലീഫ അൽ ഖലീഫ, ശാന്തിനികേതൻ കെ.സി. അബ്ദുൽ ലത്തീഫ്, എഫ്.സി.സി ഗവേണിംഗ് ബോഡി ചെയർമാൻ റഹീം ഓമശേരി, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ വാണിയമ്പലം എന്നിവർ സംബന്ധിച്ചു.

    എഫ് സി സി എക്സിക്യൂട്ടീവ് അംഗം അപർണ റനിഷ് സ്വാഗതവും എഫ്.സി.സി ഡയറക്ടർ സാദിഖ് ചെന്നാടൻ നന്ദിയും രേഖപ്പെടുത്തി.
    തൻസീം കുറ്റ്യാടിയുടെയും നൗഫിറ ഹുസൈന്റെയും നേതൃത്വത്തിൽ നടന്ന പുസ്തക സമർപ്പണ ചടങ്ങിൽ നിരവധി എഴുത്തുകാരും സാഹിത്യ പ്രവർത്തകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സി.വി. റപ്പായി, ഹുസൈൻ അഹമ്മദ്, പി.ടി. യൂനുസ് ചെന്നമംഗല്ലൂർ, ജോൺ ഗിൽബർട്ട്, ഷമീന ഹിഷാം, നജിത, ചിത്ര ശിവൻ, ഉസ്മാൻ മാറാത്ത്, ശീബ അശോകൻ, ഹുസൈൻ വാണിമേൽ, നസീഹ മജീദ്, സിദ്ധിഖ് തുടങ്ങിയവർ പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറി നവീകരണത്തിനാവശ്യമായ പുസ്തക അലമാരകളും അനുബന്ധ സൗകര്യങ്ങളും നിസാർ അഹമ്മദ് (ഗിറ്റ്കോ), ഇസ്മായിൽ ഗാർഡൻ, കെ.എൽ. ഹാഷിം (ബ്രാഡ്മ ഗ്രൂപ്പ്) എന്നിവർ സ്പോൺസർ ചെയ്തു.

    പരിപാടിയുടെ രൂപകല്പനയ്ക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും മജീദ് നാദാപുരം, മുനീർ തൂലിക എന്നിവർ നേതൃത്വം നൽകി. ലൈബ്രറി പുനഃസംഘടന, അംഗത്വ ക്യാമ്പയിൻ എന്നിവയ്ക്ക് റഫീഖ് മേചേരി, നൗഫിറ ഹുസൈൻ, സനില ഷർഫുദ്ദീൻ, റംഷിദ, രജനി, സിമി, ഉനൈസ്, റുമൈസ, റൂബി അൻവർ എന്നിവർ നേതൃത്വം നൽകി. എഫ്.സി.സി എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു. ലൈബ്രറി അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും 66572518 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

    ഉദ്ഘാടനചടങ്ങിന് നൂറുകണക്കിന് വായനാപ്രേമികൾ എത്തിയത് സന്തോഷകരമായ അനുഭവമാണ്. വായനാസംസ്കാരത്തെ ശക്തിപ്പെടുത്തുകയും വിജ്ഞാനവികസനത്തിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച എഫ്.സി.സി ലൈബ്രറി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണെന്നു സംഘാടകർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FCC Library
    Latest News
    ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    24/06/2026
    സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    24/06/2026
    നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    24/06/2026
    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    24/06/2026
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.