മസ്കത്ത്: മെയ് രണ്ടു മുതൽ വീണ്ടും മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ കേന്ദ്രം.
ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിലും, അൽ വുസ്ത, ദോഫാർ ഗവര്ണറേറ്റുകളിലും വിവിധ അളവിൽ മഴ പെയ്യും. ജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്നും, കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അധികൃതർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴയിൽ നിരവധിപേർ മരണപ്പെടുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group