ജിദ്ദ – ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ സൗദിയിലെ ചില പ്രവിശ്യകളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴക്ക് സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക പ്രവിശ്യയില്‍ മക്ക, അല്‍കാമില്‍, ജുമൂം, ബഹ്റ, റാബിഗ്, തായിഫ്, മെയ്സാന്‍, അദം, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ പെയ്യും. ഇത് വെള്ളപ്പൊക്കം, ആലിപ്പഴവര്‍ഷം, പൊടിക്കാറ്റ് എന്നിവക്ക് കാരണമാകും. ജിദ്ദ, ഖുലൈസ്, ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. തബൂക്ക്, മദീന, അല്‍ജൗഫ്, ഉത്ത അതിര്‍ത്തി പ്രവിശ്യ, ഹായില്‍, അല്‍ബാഹ, അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വെള്ളപ്പൊക്കം, ആലിപ്പഴവര്‍ഷം, പൊടിക്കാറ്റ് എന്നിവ ഉണ്ടാകും.
എല്ലാവരും ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥലങ്ങളില്‍ തുടരുകയും വേണം. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും വിട്ടുനില്‍ക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലും താഴ്‌വരകളിലും നീന്തുന്നത് ഒഴിവാക്കണം. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.



