ദോഹ– കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദാനന്തര ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ആഭ്യന്തരമന്ത്രിയും ആഭ്യന്ത സുരക്ഷാ സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ അൽ ഖലീഫ അൽതാനി. പോലീസ് നിയമം, സുരക്ഷ എന്നിവയിൽ 17 പേരാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
ഖത്തർ പോലീസ് കോളജിൽ നിന്ന് പത്താമത്തെ യോഗ്യതാ കോഴ്‌സ് പൂർത്തിയാക്കിയ 70 പുരുഷന്മാർക്കുള്ള ബിരുദദാനവും, ബിരുദധാരികളായ വിദ്യാർഥിനികൾക്കുള്ള വനിതാ പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാമത്തെ കോഴ്‌സിൽ 17 പേർക്കുള്ള ബിരുദദാനവും ചടങ്ങിൽ നടന്നു. ആഭ്യന്തര സഹ മന്തി അബ്ദുൽ അസീസ് ബിൻ ഫൈസൽ മുഹമ്മദ് അൽതാനിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയ ഉദ്യോഗസ്ഥരും ബിരുദധാരികളുടെ കുടുംബവുമടക്കം 400 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group