ദോഹ– ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രം ശക്തിപ്പെടുന്നതിനിടെ, ആഗോള നിക്ഷേപകർ നേരിട്ട് നിക്ഷേപിക്കാനും വ്യാപാരം നടത്താനുമായി ഖത്തറിനെ മുൻനിര ലക്ഷ്യസ്ഥാനമായി കാണുന്നു.
ദി പെനിൻസുല പത്രത്തിനോട് സംസാരിച്ച ലിക്കോൺ ഗൾഫിന്റെ സ്ഥാപകയും പ്രസിഡന്റുമായ ഐറിന ഡുയിസിംബെക്കോവ, ഖത്തറിന്റെ ഭാവിയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന രണ്ട് പ്രധാന നിക്ഷേപ ട്രെൻഡുകൾ ചൂണ്ടിക്കാട്ടുന്നു.
“രണ്ടു പ്രധാന ഘടകങ്ങളാണ് ഇപ്പോഴത്തെ നിക്ഷേപ പ്രവണതയെ രൂപപ്പെടുത്തുന്നത്,” ഐറിന പറഞ്ഞു.
“ഒന്നാമത്, ഖത്തർ സർക്കാർ നേരിട്ട് നിക്ഷേപത്തിനും വ്യാവസായിക, സെമി വ്യാവസായിക, സാങ്കേതിക പദ്ധതികൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ആണ്. വിദേശ ഓപ്പറേറ്റർമാർക്ക് ഖത്തറിലെത്തി സ്ഥാപനം തുടങ്ങാൻ ഇതുവഴി വലിയ അവസരമാണ്.”
ഈ ആനുകൂല്യങ്ങളിൽ സർക്കാർ സഹായങ്ങൾ, സബ്സിഡികൾ, സ്വകാര്യ കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു. സമ്പത്തിന്റെ പുതിയ സാധ്യതകളിൽ കടന്ന് ചെല്ലാൻ ഈ ഗ്രൂപ്പുകൾ തയ്യാറായിരിക്കുന്നതും, അതു രാജ്യത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി യോജിച്ച വകുപ്പുകളിലേക്ക് ശ്രദ്ധ കൊടുക്കുന്നതും ഖത്തറിന്റെ വളർച്ചയെ പ്രതിപാതിക്കുന്നുണ്ട്.
രണ്ടാമത്തെ പ്രധാന പ്രവണത, യൂറോപ്പ്, മദ്ധ്യേഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളുടെ ഒഴുക്കാണ്. അടിസ്ഥാനസൗകര്യ വികസനവും, സാങ്കേതിക മേഖലയും ലക്ഷ്യമാക്കി നിക്ഷേപകരാണ് ഖത്തറിലേക്ക് വളരെയധികം താൽപര്യം കാണിക്കുന്നത്.
“ഖത്തറിന്റെ സാമ്പത്തിക സ്ഥിരതയും ഗൾഫ് മേഖലയിലെ തന്ത്രപരമായ സ്ഥാനവും രാജ്യത്തെ ആകർഷകമാക്കുന്നു. ഖത്തർ ഇന്ന് ആഫ്രിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയ അഞ്ച് ബില്യൺ ജനതയുള്ള വിപണികളിലേക്ക് പ്രവേശന വാതിലായി മാറുന്നു,” ഐറിന പറഞ്ഞു.
ആധുനികതയും, സുസ്ഥിരതയും സംയോജിപ്പിച്ച ഖത്തറിന്റെ വളർച്ചാ ദിശ, രാജ്യത്തെ ആഗോള നിക്ഷേപ രംഗത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ദോഹ മെട്രോ, ലോകോത്തര ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, മെത്രാഷ് ആപ്പ് പോലെയുള്ള ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയവ എല്ലാം നിക്ഷേപത്തിനും സംരംഭങ്ങൾക്ക് അനുകൂല അന്തരീക്ഷം ഒരുക്കുന്നു.
ഖത്തർ ഫ്രീ സോൺസ് പോലുള്ള നികുതിയില്ലാത്ത മേഖലയിലും വിദേശ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ പ്രക്രിയയുടെ ലാളിത്യവും ഇവിടുത്തെ ആകർഷണത്തെ കൂട്ടുന്നു.
“ദോഹ, ദുബൈ, റിയാദോ പോലെയുള്ള തിരക്കുള്ള നഗരങ്ങളല്ല. ഇവിടെ സുഖമായി സഞ്ചരിക്കാൻ സാധിക്കും. ഒരു മൾട്ടികൾച്ചറൽ, മൾട്ടിട്രഡീഷണൽ സമൂഹം. എല്ലാവർക്കും വീടായി തോന്നുന്ന നഗരം,” ഐറിന കൂട്ടിച്ചേർത്തു.
2022ലെ ഫിഫ ലോകകപ്പിനുശേഷം ഖത്തറിലെ നിക്ഷേപ സാധ്യത കുറയുമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും, ഇത് തികച്ചും തെറ്റായ ധാരണയാണെന്ന് ഐറിന വ്യക്തമാക്കി. അത് ഖത്തറിന്റെ വളർച്ചയുടെ തുടക്കം മാത്രമായിരുന്നു. സ്കൈലൈൻ, ലുസൈൽ, ദി പെൾ, അതിനപ്പുറത്തുള്ള വികസന പദ്ധതികൾ എല്ലാം ഇപ്പോഴും പുരോഗതിയിലായാണ്.