ദോഹ– ഖത്തറിലെ വാഴയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം (വിഎസ്‌എഫ്) ഖത്തർ ഇഫ്താർ സംഗമവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൂസാ ഫൗലദിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. അൽ വക്ര സൂക്കിലെ സീൻ അൽ അറബ് റസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ വിഎസ്‌എഫ് ഖത്തർ പ്രസിഡന്റ് റഫീഖ് കാരാട് അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ ഫൗണ്ടറും വിഎസ്‌എഫ് ചീഫ് അഡ്വൈസറുമായ മഷ്ഹൂദ് വി.സി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് വിഎസ്‌എഫിന്റെ സ്നേഹോപഹാരം കൈമാറി.
മറുപടി പ്രസംഗത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് ബ്ലോക്ക് മെമ്പർ മൂസാ ഫൗലദ് വിശദമായി സംസാരിച്ചു. രതീഷ് കക്കോവ് റമദാൻ സന്ദേശം നൽകി.


ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിൽ വിജയികളായവർക്ക് സ്നേഹോപഹാരങ്ങൾ ബ്ലോക്ക് മെമ്പർ മൂസാ ഫൗലദ് വിതരണം ചെയ്തു. ഹാരിസ് മൂളപ്പുറം, ഫിറോസ് മൂളപ്പുറം, കരീം ഗ്രാഫി, രത്നാകരൻ കാരാട്, ഷമീർ പുഞ്ചപ്പാടം എന്നിവർ ആശംസകൾ അർപ്പിച്ചു.
ജോയിന്റ് സെക്രട്ടറി ഹാഷിം വാഴയൂർ സ്വാഗതവും അനീസ് കക്കോവ് നന്ദിയും പറഞ്ഞു.



