ദോഹ– ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ (വെള്ളി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. JACHI & MUCHI OPTICALS ന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ഫോക്കസ് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, നോർക്ക സേവനങ്ങൾ, വാജിദ് വാഫി ചെമ്പ്രശ്ശേരിയുടെ റമദാൻ സന്ദേശം തുടങ്ങിയവയും ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും ഖത്തറിലെ മുഴുവൻ വാണിമേൽക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



