ദോഹ – ഇന്ത്യൻ എംബസിക്ക് കീഴിലെ കായിക വിഭാഗമായ ഇന്ത്യൻ സ്‌പോർട്‌സ് സെൻറർ സംഘടിപ്പിച്ച വനിതാ ത്രോബോൾ ടൂർണ്ണമെൻറിൽ കരുത്തറിയിച്ച് തുളുക്കൂട്ട ഖത്തർ ജേതാക്കളായി. ഈ വർഷത്തെ ‘ഖേൽ മഹോത്സ’ വിൻറെ ഭാഗമായി നടന്ന ടൂർണ്ണമെൻറ് മത്സരത്തിലെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ മാംഗ്ലൂർ കൾചറൽ അസോസിയേഷനെയാണ് തുളുക്കൂട്ട തോൽപിച്ചത്. മാർവെൽസ് ഖത്തർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ആസ്പയർ ഡോമിൽ നടന്നവനിതാ ത്രോബോൾ ടൂർണ്ണമെൻറിൻറെ ഉദ്ഘാടനം ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ടൂർണ്ണമെൻറിലെ ഏറ്റവും നല്ല കളിക്കാരിയായി തുളുക്കൂട്ടയിലെ നേഹയേയും പ്രതിരോധ നിരയിലെ മികച്ച പ്രകടനത്തിന് മാംഗ്ലൂർ അസോസിയേഷനിലെ മെലിഷയെയും മികച്ച അറ്റാക്കറായി മാർവെലെസിലെ സുസനെയും തെരെഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാന ദാനം ഖത്തർ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോർഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡേ നിർവ്വഹിച്ചു. ഐ.സി. സി ജനറൽ സെക്രട്ടറി അബ്രഹാം. കെ ജോസഫ്, ഐ.സി.ബി. എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി മാനോജ്‌മെൻറ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം നിലാംബരി സവര്‌ദേക്കര്, പുനര്ജനി പ്രസിഡണ്ട് സുശാന്ത് സവർദേക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഐ.എസ്.സി വൈസ് പ്രസിഡണ്ട്, സിതേന്ദു പാൽ, ജനറൽ സെക്രട്ടറി ഹംസ യൂസുഫ്, ജോ. സെക്രട്ടറിയും ടൂർണ്ണമെൻറ് ഇൻചാർജുമായ കവിതാ മഹേന്ദ്രൻ, ഹെഡ് ഓഫ് ഫൈനാൻസ് ദീപക് ചുക്കാല , ഐ. എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മാനേജ്‌മെൻറ് കമ്മിറ്റി അംഗങ്ങളായ അബ്ജുൽ അസീം,ഹംസ പി കുനിയിൽ, ചന്ദ്രശേഖർ അങ്ങാടി, നിവേദിത മെഹ്ത തുടങ്ങിയവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി.



