ദോഹ– വിശുദ്ധ ഖുർആനിലെ ആശയപ്രപഞ്ചങ്ങൾ കാൻവാസിലേക്ക് പകരുന്ന പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ. ഇൻസൈറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഖത്തറിൽ താമസിക്കുന്ന കലാകാരന്മാർക്കാണ് പങ്കെടുക്കാൻ അവസരം. ദിവ്യകാരുണ്യത്തിൻ്റെ പ്രപഞ്ചിക അടയാളങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ തയ്യാറാക്കേണ്ടത്. ആശയത്തിന്റെ ആഴവും ദൃശ്യസൗന്ദര്യവും മാനദണ്ഡമാക്കി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പെയിൻ്റിംഗുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
മത്സരത്തിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 28 നകം ലുസൈൽ ആർട് ഫാക്ടറിയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
3368 9173, 3356 2280 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തനിമ ഖത്തർ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയും വിശദവിവരങ്ങൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.



