ദോഹ – ഖത്തറിന്റെ ഇടപെടലിനെ തുടർന്ന് താലിബാന്‍ അമേരിക്കന്‍ തടവുകാരന്‍ അമീര്‍ അമീരിയെ വിട്ടയച്ചു. ഖത്തറിന്റെ ഇടപെടലിൽ ഈ വര്‍ഷം താലിബാന്‍ മോചിപ്പിക്കുന്ന അഞ്ചാമത്തെ അമേരിക്കന്‍ പൗരനാണ് അമീരി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ മോചിപ്പിച്ചിരുന്നു.
2024 ഡിസംബറിലാണ് അമീരി അഫ്ഗാനിസ്ഥാൻ ഗവണ്മെന്റിന്റെ പിടിയിലാകുന്നത്. അമേരിക്കന്‍, ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അമീരി ഞായറാഴ്ച രാത്രിയാണ് ദോഹ എയർപോർട്ടിൽ എത്തിയത്. അമീരി പിന്നീട് അമേരിക്കയിലേക്ക് പോകുമെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം അറിയിച്ചു. ഇനിയും താലിബാന്റെ തടവിൽ കഴിയുന്ന നാലു പേരെയും കൂടി മോചിപ്പിക്കാന്‍ ഖത്തർ പ്രവർത്തിക്കുന്നെണ്ടെന്നും യു.എസ് പ്രതിനിധി ആദം ബോഹ്ലര്‍ പറഞ്ഞു. ഖത്തറിന്റെ ഈ ശ്രമങ്ങൾക്ക് അമേരിക്കയും അഫ്ഗാനിസ്ഥാനും നന്ദിയും അറിയിച്ചു.
സംഘര്‍ഷങ്ങള്‍, തര്‍ക്കങ്ങള്‍, സങ്കീര്‍ണമായ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് പോകാതെ സമാധാനപരമായി മുന്നോട്ടു പോയ അഫ്ഗാൻ ഇടക്കാല ഗവണ്‍മെന്റിനും അമേരിക്കക്കും ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ഖുലൈഫി നന്ദി പ്രകടിപ്പിച്ചു. ഇത്തരം ചർച്ചകൾക്കാണ് ഖത്തർ എല്ലാം സമയത്തും ശ്രമിക്കുന്നതും എന്നതും സഹമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഈ വര്‍ഷാദ്യം മുതല്‍ തന്നെ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് ഏതാനും അമേരിക്കന്‍, കനേഡിയന്‍, ബ്രിട്ടീഷ് പൗരന്മാരെ താലിബാൻ വിട്ടയച്ചിരുന്നു. അമേരിക്ക ഒരു അഫ്ഗാന്‍ തടവുകാരനെയും വിട്ടയച്ചു.