ദോഹ– ഖത്തറില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന കാറ്റ് 18-26 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിക്കുമെന്നും രാത്രിയില്‍ 10-18 കിലോമീറ്റര്‍ ആയി കുറയുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കടല്‍തീരത്ത് 4-8 അടിവരെ വെള്ളം ഉയരുമെന്നും മുന്നറിയിപ്പ്. വാഹനം ഓടിക്കുന്നവരും കടല്‍തീരം സന്ദര്‍ശിക്കുന്നവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group