ന്യൂഡൽഹി– ഇറാൻ ആക്രമണത്തെ തുടർന്ന് ഉൽപാദനം പൂർണമായി തടസ്സപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിപാതക കേന്ദ്രമായ റാസ് ലഫാന്റെ അഭാവം
ഇന്ത്യൻ വിപണിയെയും ബാധിക്കും. വ്യാഴാഴ്ച പുലർച്ചെ ഗൾഫ് രാജ്യങ്ങളിലെ 5 എണ്ണപ്പാടങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് റാസ് ലഫാനിലെ പ്രകൃതി വാതക ഉൽപാദനം തടസ്സപ്പെട്ടത്.
നിലവിൽ പ്രതിദിനം ശരാശരി 189 മില്യൻ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ പ്രകൃതിവാതകമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യ ഉത്പാദിപ്പിക്കുന്നത് 97.5 മില്യൻ മെട്രിക് സ്റ്റാൻഡ് ക്യൂബിക് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ ഏകദേശം 50 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രകൃതിപാതകം ഇറക്കമതി ചെയ്യുന്നത്. ഇതിൽ 20 ശതമാനവും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതും. 2024-25 വർഷത്തിൽ 639 കോടി ഡോളറിന്റെ പ്രകൃതി വാതകമാണ് ഇന്ത്യ ഖത്തറിൽ നിന്ന് വാങ്ങിയത്.
കൂടാതെ, ദ്രവീകൃത പ്രകൃതി വാതകം ( എൽപിജി) ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നും ഖത്തർ ആണ് . അതിനാൽ തന്നെ ഇന്ത്യയുടെ മൊത്തത്തിലുള്ള വിപണിയെ ഈ ആക്രമണം ബാധിക്കും എന്നതിൽ സംശയമില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 321 കോടി ഡോളറിന്റെ എൽപിജി ആണ് ഇന്ത്യ ഇവിടെ നിന്ന് ഇറക്കുമതി ചെയ്തത്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പ്രകൃതി വാതക ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ഇത് കൂടുതൽ തിരിച്ചടിയാണ്. പരിഹരിക്കാനായി സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ നടന്ന ആക്രമണം ഇന്ധന വിലയെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.



