ദോഹ– ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി നിർമിച്ച ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടന സന്തോഷത്തിൽ സൗദി, ഖത്തർ കെഎംസിസി ആഹ്ളാദം പ്രകടിപ്പിച്ചു. സാമുദായിക പുരോഗതിക്ക് ആവശ്യമായ സമുച്ചയം യാഥാർഥ്യമാക്കിയ ദേശീയ മുസ്ലിം ലീഗ് നേതാക്കളെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സൗധം യാഥാർഥ്യമാക്കുന്നതിന് വിഭവ സമാഹരണത്തിൽ കെഎംസിസി ഖത്തർ അഭിമാനകരമായ പങ്കാളിത്തം വഹിച്ചത് ചടങ്ങിൽ അനുസ്മരിച്ചു. സഹകരിച്ച വിവിധ ഘടകങ്ങൾക്ക് നന്ദി അറിയിച്ചു. പരിപാടിയിൽ സമീക്ഷയുടെ കലാകാരന്മാർ പ്രാസ്ഥാനിക ഗാനങ്ങൾ ആലപിച്ചു.
ആക്ടിങ് പ്രസിഡണ്ട് പി.കെ അബ്ദുർറഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് ആമുഖ ഭാഷണം നിർവഹിച്ചു. അതീഖ് റഹ്‌മാൻ (കോഴിക്കോട്), സഫീർ വാടാനപ്പള്ളി (തൃശൂർ) , ജാഫർ സാദിഖ് (പാലക്കാട്), നാസർ കൈതക്കാട് (കാസറഗോഡ്), റഹീസ് പെരുമ്പ (കണ്ണൂർ), ഇസ്മായിൽ (വയനാട്), അബ്ദുൽ അക്ബർ വേങ്ങശ്ശേരി (മലപ്പുറം), ശംസുദ്ധീൻ ചെമ്പൻ, അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. അൽത്താഫ് വള്ളിക്കാട്, ആഷിക് അബൂബക്കർ, സക്കീർ, സുഫൈൽ ആറ്റൂർ, ഉബൈദ് നാദാപുരം ഗാനമാലപിച്ചു. സംസ്ഥാന ഭാരവാഹികളായ അബൂബക്കർ പുതുക്കുടി , അജ്മൽ നബീൽ, അഷ്റഫ് ആറളം, വി ടിഎം സാദിഖ്, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


സൗദി അറേബ്യ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ആഹ്ലാദ ചടങ്ങ് പ്രമുഖ പണ്ഡിതനും എസ്എംഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ആർ.വി കുട്ടിഹസൻ ദാരിമി ഉദ്ഘാടനവും ജംഷീറലി ഹുദവി സംസാരിക്കുകയും ചെയ്തു. സികെഎ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.