Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 28
    Breaking:
    • ഗാസയിൽ പട്ടിണിയുണ്ടെന്ന ഐ.പി.സി റിപ്പോർട്ട് പിൻവലിക്കണമെന്ന് ഇസ്രായേൽ
    • യു.എസ്. പ്രതിനിധി വിറ്റ്‌കോഫ് നെതന്യാഹുവിന്റെ നിലപാടുകൾ ആവര്‍ത്തിക്കുന്നതായി ഹമാസ്
    • സൗ​ദിയിൽ ഇനി ഫുട്ബോൾ മാമങ്കം ; പ്രോ ലീ​ഗിന് ഇന്ന് തുടക്കം, ആദ്യ മത്സരം ഡമാകും അൽ ഹസീമും തമ്മിൽ
    • കനത്ത മഴയിൽ മഹായിൽ കാറുകൾ ഒഴുക്കിൽപ്പെട്ടു
    • ഷാഫിയെ ഇനിയും തടഞ്ഞാൽ കോഴിക്കോട് ഒരു എം.എല്‍.എയും മന്ത്രിയും റോഡിലിറങ്ങില്ലെന്ന് മുസ്‌ലിം ലീഗ്‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Qatar

    കുട്ടികള്‍ക്ക് കളിയും മത്സരങ്ങളും; മെട്രോ യാത്ര കൂടുതല്‍ ജനകീയമാക്കാന്‍ ഖത്തര്‍ റെയില്‍ ‘ബാക് ടു സ്‌കൂള്‍’ സപ്തംബര്‍ 2 വരെ

    ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷനിലാണ് ഖത്തര്‍ റെയില്‍ നടത്തുന്ന 'ബാക് ടു സ്‌കൂള്‍' രണ്ടാം പതിപ്പ് സജീവമായി മുന്നേറുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 Qatar Events 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തര്‍ റെയില്‍ ബാക് ടു സ്‌കൂള്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അധികൃതര്‍ക്കൊപ്പം ഫോട്ടോ: iloveQatar.net
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– കുട്ടികള്‍ക്ക് വ്യത്യസ്തമായ കളികളും മത്സരങ്ങളും. രക്ഷിതാക്കള്‍ക്കും ഗെയിമിങ്ങ്. പലതരം കലാപരിപാടികള്‍… ആകെ മൊത്തം ഉത്സവപ്രതീതിയാണ് ദോഹയിലെ മെട്രോ സ്‌റ്റേഷനില്‍. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷനിലാണ് ഖത്തര്‍ റെയില്‍ നടത്തുന്ന ‘ബാക് ടു സ്‌കൂള്‍’ രണ്ടാം പതിപ്പ് സജീവമായി മുന്നേറുന്നത്. ഖത്തറിലെ സ്‌കൂള്‍ സപ്ലൈസ് റീട്ടെയിലര്‍മാരുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തിയുള്ള പരിപാടി ആഗസ്ത് 19 ന് ആണ് തുടക്കമിട്ടത്. ഏറെ ആകര്‍ഷകമായി തുടരുന്ന ഈ ചടങ്ങ് സപ്തംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


    പൊതു-സ്വകാര്യ മേഖലകളെ സഹകരിപ്പിച്ചു നടത്തുന്ന ഈ പരിപാടി മെട്രോ ഇവന്റ്‌സ് പരമ്പരയുടെ ഭാഗമാണെന്ന് ഖത്തര്‍ റെയില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മെട്രോ സ്‌റ്റേഷനുകളെ സജീവമായ ജനപങ്കാളിത്തമുളള ഇടങ്ങളാക്കി നിലനിര്‍ത്താനും പൊതുഗതാതം കൂടുതല്‍ സജീവമാക്കാനുമാണ് ഇത്തരം ചടങ്ങുകളിലുടെ ലക്ഷ്യമിടുന്നത്. ബാക് ടു സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഗെയിമിങ്ങ് സോണ്‍, പെയിന്റിംഗ്, കളറിംഗ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് അരങ്ങേറുന്നത്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രത്യേക ഓഫറുകളും ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങള്‍ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരേയും വെള്ളി, ശനി വാരാന്ത്യങ്ങളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരേയുമാണ് ഖത്തര്‍ റെയിലിന്റെ ബാക് ടു സ്‌കൂള്‍ പരിപാടികള്‍ നടക്കുക. ഈ പരിപാടിയുടെ ഭാഗമായി ഖത്തര്‍ റെയില്‍ 365 ദിവസവും ഉപയോഗിക്കാവുന്ന 990 ഖത്തര്‍ റിയാലിന്റെ വാര്‍ഷിക പാസ് യാത്രക്കാര്‍ക്കായി പ്രഖ്യാപിക്കുകയുണ്ടായി. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന ഈ പാസ് മുഖേന ദോഹ മെട്രോയിലെ എല്ലാ സ്‌റ്റേഷനുകളിലൂടേയും ലുസൈല്‍ ട്രാമിലും പരിധിയില്ലാതെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകതയെന്നും ഖത്തര്‍ റെയില്‍ വിശദീകരിച്ചു.

    ‘മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ ആകാംക്ഷയോടെയാണ് ഈ പരിപാടികളില്‍ പങ്കെടുക്കുന്നത്. ‘ബാക്ക് ടു സ്‌കൂള്‍’ പരിപാടിയുടെ രണ്ടാം പതിപ്പ് പ്രത്യേക ഷോപ്പിംഗ് പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനപ്പുറം, കുടുംബംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു സംഗമസ്ഥാനം ഉണ്ടാക്കുക കൂടിയാണ്. വിവിധ പുസ്തകശാലകളും വിവിധ റീട്ടെയിലര്‍മാരുമായും പങ്കാളിത്തം ഇതിലുണ്ട്. ഖത്തര്‍ റെയില്‍ മെട്രോ സ്റ്റേഷനുകളില്‍ പതിവായി സംഘടിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ‘മെട്രോ ഇവന്റ്‌സ്’ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്. വിവിധ സ്റ്റേഷനുകളെ ചലനാത്മകവും സാമൂഹികമായ ഒത്തുചേരല്‍ സാധ്യമാക്കുന്ന കമ്മ്യൂണിറ്റി ഹബ്ബുകളാക്കി മാറ്റുന്നതിനുമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.”- ഖത്തര്‍ റെയില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല അലി അല്‍ മൗലവി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    back to school children DOHA METRO QATAR RAIL
    Latest News
    ഗാസയിൽ പട്ടിണിയുണ്ടെന്ന ഐ.പി.സി റിപ്പോർട്ട് പിൻവലിക്കണമെന്ന് ഇസ്രായേൽ
    28/08/2025
    യു.എസ്. പ്രതിനിധി വിറ്റ്‌കോഫ് നെതന്യാഹുവിന്റെ നിലപാടുകൾ ആവര്‍ത്തിക്കുന്നതായി ഹമാസ്
    28/08/2025
    സൗ​ദിയിൽ ഇനി ഫുട്ബോൾ മാമങ്കം ; പ്രോ ലീ​ഗിന് ഇന്ന് തുടക്കം, ആദ്യ മത്സരം ഡമാകും അൽ ഹസീമും തമ്മിൽ
    28/08/2025
    കനത്ത മഴയിൽ മഹായിൽ കാറുകൾ ഒഴുക്കിൽപ്പെട്ടു
    28/08/2025
    ഷാഫിയെ ഇനിയും തടഞ്ഞാൽ കോഴിക്കോട് ഒരു എം.എല്‍.എയും മന്ത്രിയും റോഡിലിറങ്ങില്ലെന്ന് മുസ്‌ലിം ലീഗ്‌
    28/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version