ദോഹ– രാജ്യത്തെ ഒരു റിയാല്‍ നോട്ടില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. നോട്ടുകളുടെ അഞ്ചാം സീരീസിലാണ് ഈ മാറ്റം വരുത്തിയതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പുതിയ പതിപ്പില്‍ ഇനി ഔദ്യോഗിക രാജ്യ ചിഹ്നം, അറബി അക്കങ്ങള്‍, ഇഷ്യൂ ചെയ്ത തീയ്യതി എന്നിവയിലാണ് മാറ്റങ്ങള്‍ . രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതിമായാണ് മാറ്റം നടപ്പിലാക്കിയതെന്ന് ഖത്തര്‍ സെന്റട്രല്‍ ബാങ്ക് അറിയിച്ചു. റിയാലുകളുടെ മുന്‍ പതിപ്പുകള്‍ പ്രചാരത്തില്‍ തുടരുമെന്നും, ഇപ്പോള്‍ വന്ന മാറ്റങ്ങള്‍ പിന്നീട് മറ്റു കറന്‍സി വിഭാഗങ്ങള്‍ക്കും ബാധകമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group