Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്
    • സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ചു, അഞ്ചു പേര്‍ അറസ്റ്റില്‍
    • വോട്ടർ പട്ടികയിൽ പേരില്ലേ; മാർച്ച് 23 വരെ അവസരമുണ്ട്, 18 വയസ്സായ ആർക്കും അപേക്ഷിക്കാം
    • ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    • ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ – ബഹ്‌റൈൻ സമുദ്ര ഗതാഗതത്തിന് തുടക്കം; യാത്ര സമയം നാല് മണിക്കൂറിൽ നിന്ന് ഒന്നായി കുറയും

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ06/11/2025 Qatar Bahrain Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– സമുദ്ര ഗതാഗതത്തിൽ പുതിയൊരു അധ്യയത്തിന് തുടക്കമിട്ട ഖത്തർ – ബഹ്‌റൈൻ സമുദ്രയാത്രക്ക് ഇന്ന് ഔപചാരിക തുടക്കം. ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സഅദ മറീനയുമായി ബന്ധിപ്പിക്കുന്ന ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) നീളമുള്ള പുതിയ സമുദ്ര യാത്രാ പാത ഇന്നാണ് ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ചേർന്ന് നിർവഹിച്ചു. റോഡ് വഴി ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം എടുക്കുന്ന സ്ഥാനത്ത് കടൽ മാർഗം ഒരു മണിക്കൂർ മാത്രമാണ് എടുക്കുക.

    ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു യാത്രക്കാരന്റെ ഇക്കണോമി ക്ലാസ് യാത്രയ്ക്ക് 265 റിയാലായിരിക്കും. പുതിയ ഫെറി സർവീസ് ഉപയോഗിച്ച്, അൽ-റുവൈസ് തുറമുഖത്തിനും സാദ മറീനയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് 70-80 മിനിറ്റ് എടുക്കും. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ‘മസാർ’ ആപ്ലിക്കേഷൻ വഴി ബുക്കിംഗ് ലഭ്യമാണ്.

    പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക .നവംബർ 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ആദ്യ യാത്രകൾ. ഒരു ദിവസം രാവിലെയും വൈകുന്നേരവും രണ്ട് റൗണ്ട് ട്രിപ്പുകളാണ് ഉണ്ടാവുക. പിന്നീട് നവംബർ 13 മുതൽ 22 വരെ ഒരു ദിവസം മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിക്കും. യാത്രക്കാരുടെ വർധനവിനനുസരിച്ച് ദിവസേനയുള്ള യാത്രകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കും .

    യാത്രക്കാർക്ക് സ്റ്റാൻഡേർഡ്, വിഐപി വെസ്സലുകൾ ലഭ്യമായിരിക്കും. ഒരു സ്റ്റാൻഡേർഡ്, വിഐപി വെസ്സലിലും യഥാക്രമം 28 ഉം 32 ഉം യാത്രക്കാരെ ഒരു യാത്രയിൽ വഹിക്കാൻ കഴിയും. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ യാത്രകളും ഇരു രാജ്യങ്ങളുടെയും എല്ലാ സുരക്ഷാ, കസ്റ്റംസ് പ്രോട്ടോക്കോളുകൾക്കും വിധേയമായിട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain maritime transport qatar
    Latest News
    ഒൻപത് ഇടങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി റിയാദ്
    16/03/2026
    സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ചു, അഞ്ചു പേര്‍ അറസ്റ്റില്‍
    16/03/2026
    വോട്ടർ പട്ടികയിൽ പേരില്ലേ; മാർച്ച് 23 വരെ അവസരമുണ്ട്, 18 വയസ്സായ ആർക്കും അപേക്ഷിക്കാം
    16/03/2026
    ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    16/03/2026
    ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.