ദോഹ–ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഒരുമിക്കുന്ന റസിഡന്റ്‌സ് പരിപാടിയിലൂടെയുള്ള കായിക മേഖലയേയും ഒളിംപിക്‌സിനേയും കുറിച്ചുള്ള നിര്‍മ്മിത ബുദ്ധി (എഐ) സമ്മേളിക്കുന്ന ഡിജിറ്റല്‍ മേന്മയുള്ള കലാവിഷ്‌കാരങ്ങള്‍ അമേരിക്കയിലെ ലോസ് ആഞ്ചെലസില്‍ നടക്കുന്ന സമ്മര്‍ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍.
സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലുള്ള ഒളിംപിക് മ്യൂസിയവും ദോഹയിലെ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയവും (QOSM) സംയുക്തമായി നടത്തുന്ന ഒളിമ്പിക് ഹെറിറ്റേജ് ആര്‍ട്ടിസ്റ്റ്-ഇന്‍-റെസിഡന്‍സ് ഫോര്‍ 2025 പദ്ധതി പ്രഖ്യാപിച്ചു. രണ്ട് പ്രമുഖ കലാകാരന്മാരേയാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തത്.
ഖത്തറിലും സ്വിറ്റ്‌സര്‍ലാന്ഡിലുമായി ഇരുവരും രണ്ടു മാസത്തെ കലാ ആവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടും. പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട റെയ്വെന്‍ ഡി’ക്ലാര്‍ക്ക് എന്നയാള്‍ക്ക് ദോഹ ഫയര്‍ സ്റ്റേഷനില്‍ സ്റ്റുഡിയോവിലാണ് ആവിഷ്‌കാരത്തിനുള്ള അനുമതി. ലാ ബെക്ക് ആര്‍ട്ടിസ്റ്റ് റെസിഡന്‍സില്‍ സ്റ്റുഡിയോ സ്പേസുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒളിമ്പിക് മ്യൂസിയത്തില്‍ രണ്ട് മാസത്തെ പ്രോഗ്രാമില്‍ അലിയൂണ്‍ തിയാം സമാനമായി പങ്കെടുക്കും. അന്താരാഷ്ട്ര ജൂറികളാണ് ഇവരെ തെരെഞ്ഞെടുത്തത്.
കായിക സംസ്‌കാരത്തേയും പൈതൃകത്തേയും ഒളിമ്പിക് ഗെയിംസിനെയും വിലമതിക്കുന്ന പുതിയതും അതിര്‍ത്തികളെ മറികടക്കുന്നതുമായ എ.ഐ കൂടി സമ്മേളിക്കുന്ന ഡിജിറ്റല്‍ പിന്തുണയുള്ള കലാസൃഷ്ടികളാണ് രൂപീകരിക്കുക. ഇവയില്‍ മുഖ്യമായവയാണ് സമ്മര്‍ ഒളിംപിക്‌സിലെ പ്രദര്‍ശനത്തില്‍ ഇടം നേടുക.
ഇതിനു പുമെ അന്താരാഷ്ട്രാ ജൂറിയില്‍ പെട്ട രണ്ട് കലാകാരന്മാര്‍ക്കും മെന്റര്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുംയ സ്്പോര്‍ട്സ് സംസ്‌കാരത്തെയും ഒളിമ്പിക് ഗെയിംസിനെയും സംബന്ധിച്ച മ്യൂസിയങ്ങളുടെ ശേഖരങ്ങള്‍, ആര്‍ക്കൈവുകള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ പരിശോധിക്കാനും അവയെ സൂക്ഷ്മമായി വിലയിരുത്താനുമുള്ള അപൂര്‍വ്വ അവസരങ്ങളാണ് കലാകാരന്മാര്‍ക്ക് ലഭിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
”ഡിജിറ്റല്‍ കലയുടെ സൃഷ്ടിപരമായ ശക്തിയും ഒളിമ്പിക് ഗെയിംസിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യവും ഈ റെസിഡന്‍സി പരിപാടിയില്‍ സമ്മേളിക്കുന്നുണ്ട്.” ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം ഡയറക്ടര്‍ അബ്ദുള്ള യൂസഫ് അല്‍മുല്ല പറഞ്ഞു. കലാകാരന്മാര്‍ക്ക് അപൂര്‍വ്വ അവസരം നല്‍കുന്ന ഈ പദ്ധതിയില്‍ ലോസാനിലെ ഒളിമ്പിക് മ്യൂസിയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. ലോസാനിലെ 2028 ഒളിമ്പിക് ഗെയിംസ് വരെ വര്‍ഷം തോറും നടത്തുന്ന ഈ ശ്രദ്ധേയമായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ കൂടുതല്‍ കലാകാരന്മാരെ ക്ഷണിക്കുന്നുവെന്നും യൂസുഫ് അല്‍മുല്ല വ്യക്തമാക്കി.
ആദ്യ വര്‍ഷത്തെ റെസിഡന്‍സി പരിപാടി 2025 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെയാണ്. ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ടവരുടെ കലാവിഷ്‌കാരങ്ങള്‍ ലോസ്ആഞ്ചല്‍സ് സമ്മര്‍ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനു പുറമെ അതത് മ്യൂസിയത്തിന്റെ സ്ഥിരം ശേഖരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
”ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന യുവ സമകാലിക കലാകാരന്മാരുടെ കണ്ണിലൂടെ ഭൂതകാലത്തെ ആവിഷ്‌കരിക്കാനാണ് കലാകാരന്മാര്‍ക്ക് അവസരം നല്‍കുക. ഒളിമ്പിക് ഹെറിറ്റേജ്, ആര്‍ട്ടിസ്റ്റ്‌സ്-ഇന്‍-റെസിഡന്‍സ് പ്രോഗ്രാമിലേക്ക് ആദ്യമായി അവസരം ലഭിച്ച റെയ്വെന്നിനെയും അലിയൂണിനെയും ഊഷ്മളമായി അഭിനന്ദിക്കുന്നു. അവരുടെ സര്‍ഗ്ഗാത്മകതയും ഒളിംപികിനെ ഡിജിറ്റല്‍ ഉപകരണങ്ങളിലൂടേയുള്ള നൂതനമായി ആവിഷ്‌കരിക്കാനുള്ള ശ്രമവും പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.” ഒളിമ്പിക് മ്യൂസിയം അസോസിയേറ്റ് ഡയറക്ടറും ജൂറി ചെയര്‍മാനുമായ യാസ്മിന്‍ മെയ്ട്രി പറഞ്ഞു.


29 കാരിയായ റെയ്വെന്‍ ഷാലീഗ ഡിക്ലാര്‍ക്ക് (Rayvenn Shaleigha D’Clark) ലണ്ടനില്‍ നിന്നുള്ള ഒരു ഡിജിറ്റല്‍ കലാകാരിയും ശില്‍പ്പിയുമാണ്. സമകാലിക കലയില്‍ വംശം, വിവിധ സമൂഹ പ്രാതിനിധ്യം, ഡിജിറ്റല്‍ സങ്കലനം എന്നിവയില്‍ പ്രത്യേക തത്പരയാണ്. കറുത്ത ശരീരഘടനയെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നതില്‍ ശ്രദ്ധേയയാണ്. നിരവധി അന്താരാഷ്ട്രാ ബഹുമതികള്‍ നേടിയിട്ടുണ്ട്.
32 വയസ്സുകാരനായ വീഡിയോ ആര്‍ട്ടിസ്റ്റ് അലിയൂണ്‍ തിയാം (Alioune Thiam) സെനഗല്‍ സ്വദേശിയാണ്. ഇന്‍സ്റ്റലേഷനില്‍ വിദഗ്ദ്ധനായ അദ്ദേഹം ഏറെ സംവാദാത്മകവും ക്രിയാത്മകവുമായ ഓഡിയോ-വിഷ്വല്‍ സൃഷ്ടികളിലൂടെ സെനഗല്‍- ആഫ്രിക്കന്‍ സംസ്‌കാരത്തെ ആവിഷ്‌കരിക്കുന്നയാളലാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സ്വാധീനം അദ്ദേഹത്തിന്റെ കൃതികള്‍ ഏറെ മുഖ്യമാണ്.
ജൂറിയില്‍ നിത അംബാനിയും
ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 20 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അപേക്ഷകരില്‍ നിന്നാണ് ഇവര്‍ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. 18 നും 34 നും ഇടയില്‍ പ്രായമുള്ള കലാകാരന്മാര്‍ക്കായാണ് അപേക്ഷ ക്ഷണിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാധിഷ്ഠിത കല, ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയുള്‍പ്പെടെ ഏത് തരത്തിലുള്ള ഡിജിറ്റല്‍ മീഡിയയിലും പ്രവര്‍ത്തിക്കുന്ന, ഇത്തരം മേഖലകളില്‍ അവഗാഹമുള്ള കലാകാരന്മാരെയാണ് പരിഗണിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡ് ഒളിമ്പിക് മ്യൂസിയം അസോസിയേറ്റ് ഡയറക്ടര്‍ യാസ്മിന്‍ മെയ്ട്രി അധ്യക്ഷയായ ജൂറിയില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗവും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി, ഖത്തര്‍ ഫയര്‍ സ്റ്റേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് ഇന്‍ റെസിഡന്‍സ് പ്രോഗ്രാമിന്റെ ഫോട്ടോഗ്രാഫറും ഡയറക്ടറുമായ ഖലീഫ അല്‍ ഉബൈദ്ലി, ഡിജിറ്റല്‍ ആര്‍ട്ട് ക്യൂറേറ്ററും ഡിജിറ്റല്‍ ആര്‍ട്‌സ് കമ്പ്യൂട്ടിംഗ് ഗോള്‍ഡ്സ്മിത്ത്‌സ് യൂണിവേഴ്സിറ്റി ലണ്ടന്‍ മേധാവിയുമായ റേച്ചല്‍ ഫാല്‍ക്കണര്‍, സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ് ലണ്ടനിലെ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റും ഗവേഷകയും ലക്ചററുമായ ജോനാഥന്‍ കിയാര്‍ണി, ലോസ്ആഞ്ചല്‍സ് കൗണ്ടി മ്യൂസിയം ഓഫ് ആര്‍ട്ടിലെ വാലിസ് അന്നെന്‍ബര്‍ഗ് ഫോട്ടോഗ്രാഫി വകുപ്പിന്റെയും പ്രിന്റ്‌സ് ആന്റ് ഡ്രോയിംഗ്‌സ് വകുപ്പിന്റെയും ക്യൂറേറ്ററും തലവനുമായ ബ്രിട്ട് സാല്‍വേസെന്‍, ഖത്തര്‍ ഒളിംപിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം കളക്ഷന്‍സ് ആന്റ് കണ്‍സര്‍വേഷന്‍സ്, ഡിജിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ ഹേവാര്‍ഡ് എന്നിവര്‍ അംഗങ്ങളാണ്.