ദോഹ– പ്രവാസി വെൽഫെയർ കുറ്റ്യാടി മണ്ഢലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക റൂട്‌സിന്റെ സഹകരണത്തോടെ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സർക്കാർ പ്രവാസികൾക്കായി പുതുതായി ആരംഭിച്ച നേർക്ക കെയർ ഇൻഷുറൻസ് ഉൾപ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോർക്ക ഐ.ഡി കാർഡ് രജിസ്‌ട്രേഷനുമായാണ് ഉംഗുവൈലിനയിലെ തണൽ റെസിഡൻസിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോർക്ക സെൽ കൺവീനർ ഷസുദ്ദീൻ വാഴേരി വികിധ ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി യാസർ ടി.എച്, ഷരീഫ് മാമ്പയിൽ, റിയാസ് കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. മണ്ഢലം ഭാരവാഹികളായ നാസർ വേളം, ഹബീബ് റഹ്‌മാൻ, കെ.സി. ഷാക്കിർ , ബഷീർ കൊമ്മിണി, എം.എൻ അബ്ദുല്ല, മുഹമ്മദലി പീടിയേക്കൽ, ഷക്കീൽ വാഴേരി, ജസീം വാഴേരി, തസ്‌നീം വാണിമേൽ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.