ദോഹ– പത്തനംതിട്ട തിരുവല്ല സ്വദേശിയും ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജറുമായിരുന്ന ഫിലിപ്‌സ് പി ജോൺ (65) ദോഹയിൽ അന്തരിച്ചു . അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ലയിലെ കാവുംഭാഗത്തെ പൂഴിക്കാലയിൽ കുടുംബാഗമാണ് ഇദ്ദേഹം. 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, സംസ്‌കൃതി ഖത്തർ തുടങ്ങിയ സംഘടനകളിലെ അംഗമായിരുന്നു ഫിലിപ്സ്. ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ ലിസ്സി ഫിലിപ്പ് ആണ് ഭാര്യ. മക്കൾ: അപ്പു, അമ്മു (ഖത്തർ), അച്ചു (യു.കെ). ദോഹ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group