ദോഹ – ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കയും ഖത്തറും മെച്ചപ്പെട്ട പ്രതിരോധ സഹകരണ കരാറിന് അന്തിമരൂപം നല്‍കുമെന്ന് റൂബിയോ അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കലും ഇരുവരും ചര്‍ച്ച ചെയ്തതായി അമീരി കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറുമായി അടുത്ത പങ്കാളിത്തമുണ്ട്. പ്രതിരോധ സഹകരണ കരാർ അന്തിമ ഘട്ടത്തിലാണെന്നും റൂബിയോ പറഞ്ഞു. പശ്ചിമേഷ്യയിലെ സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചർച്ചയായി. പ്രതിരോധ കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണ്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് റൂബിയോ നന്ദി അറിയിച്ചു. ഖത്തര്‍ നേതാക്കളുമായി റൂബിയോ നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തറിന്റെ സുരക്ഷക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുമെന്ന് യു.എസ് വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.