ദോഹ: മലപ്പുറം ജില്ലാ പിറവി ദിനത്തോട് ബന്ധപ്പെട്ട് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തർ) സംഘടിപ്പിക്കുന്ന മൽഹാർ 2024 ജൂൺ 18 ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതൽ അബുഹമൂറിലെ ഐ സി സി അശോക ഹാളിൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസി ക്ഷേമ മേഖലകൾ ഉൾപ്പെടെയുള്ള മാനവിക സമഗ്ര വികസനത്തിന് ആക്കം കൂട്ടാൻ രൂപപ്പെട്ട ഖത്തറിലെ മലപ്പുറം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ആദ്യ കൂട്ടായ്മയാണ് – ഡോം ഖത്തർ.
പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ കെപി. രാമനുണ്ണി മുഖ്യ അതിഥിയായി പങ്കെടുക്കും ഖത്തറിലെ പ്രവാസത്തിലുള്ള മലപ്പുറം ജില്ലയിലെ സീനിയർ പ്രവാസികളെ ഇതേ വേദിയിൽ ആദരിക്കുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്. കൊല്ലം ഷാഫി നയിക്കുന്ന ഇശൽ വിരുന്നും വിവിധ കലാപരിപാടികളും മൽഹാറിന്‍റെ ഭാഗമായി നടക്കും.
വാർത്താ സമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി മൂസ താനൂർ, ട്രഷറർ രതീഷ് കക്കോവ്, ചീഫ് അഡ്വൈസർ മശ്ഹൂദ് തിരുത്തിയാട്, പ്രോഗ്രാം ഡയറക്ടർ അബി ചുങ്കത്തറ, പ്രോഗ്രാം ജനറൽ കൺവീനർ സിദ്ദിഖ് ചെറുവല്ലൂർ, ഫിനാൻസ് ചെയർമാൻ സിദ്ദിഖ് വാഴക്കാട്, മീഡിയ ചെയർമാൻ നൗഫൽ കട്ടുപ്പാറ, സെക്രട്ടറി സൗമ്യ പ്രദീപ്, വനിതാ വിംഗ് ജനറൽ കൺവീനർ ഷംല ജഹ്ഫർ എന്നിവർ പങ്കെടുത്തു.