ദോഹ– ഖത്തർ ഫൺഡേ ക്ലബ്ബും ഇന്ത്യൻ കൾച്ചറൽ സെന്ററും, അങ്കമാലി കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂർണ്ണമായി അരങ്ങിൽ അവതരിപ്പിക്കുന്നു. ഡിസംബർ നാലിന് രാത്രി ഏഴു മുതൽ ഐസിസി അശോകഹാളിൽ വെച്ചായരിക്കും ‘കല്യാണ സൗഗന്ധികം ‘ അവതരിപ്പിക്കുക.
കഥകളിയിൽ പ്രാവീണ്യം നേടിയ അങ്കമാലി കഥകളി ക്ലബ്ബിന്റെ പ്രശസ്തരായ പത്തിലേറെ കലാകാരന്മാർ അരങ്ങിലും പിന്നണിയിലുമായി അണിനിരക്കും. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കഥയുമായി കഥകളി പൂർണ്ണമായി വേദിയിൽ അവതരിപ്പിക്കുന്നത് .
ഖത്തറിലെ കഥകളിപ്രേമികൾക്കും, പുതിയ തലുറകൾക്കും വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളി എന്ന കലാരൂപത്തെ ആസ്വാദിക്കാനും അടുത്തറിയാനുമായുള്ള അവസരമാണ് ഖത്തർഫൺഡേ ക്ലബ്ബും ഇന്ത്യൻ കൾച്ചറൽ സെന്ററും ചേർന്ന് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.



