ദോഹ– ഖത്തർ ‘കലാഞ്ജലി’ കലോത്സവത്തിൽ മൂന്നാം തവണയും വിജയ കിരീടത്തിൽ മുത്തമിട്ട് എംഇഎസ് ഇന്ത്യൻ സ്‌കൂൾ. ആവേശകരമായ മത്സരത്തിൽ 1610 പോയിന്റ് നേടിയാണ് എംഇഎസ് കിരീടം നിലനിർത്തിയത്. 912 പോയിന്റുകൾ നേടി രജാഗിരിപബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും, 520 പോയിന്റുകൾ നേടി ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മീഡിയ പെന്നിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നാലായിരത്തിലേറെ മത്സരാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.
ഖത്തറിലെ 21 ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ നാല് ദിവസങ്ങളായിപങ്കെടുത്ത കലോത്സവത്തിൽ വൈഷ്ണവിസുരേഷ് പിള്ള (സീനിയർ വിഭാഗം ബേറിളസ്‌കൂൾ) ആർദ്ര സുധീർ (ഇന്റർ മീഡിയേറ്റ് ഗേൾസ് ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്‌കൂൾ) ദേവനന്ദ ദിനേശ് (ഇന്റർ മീഡിയേറ്റ് ഗേൾസ്ഭവൻസ് പബ്ലിക് സ്‌കൂൾ ) ദേവപ്രിയ (ജൂനിയർ ഗേൾസ് വിഭാഗം രാജഗിരി പബ്ലിക് സ്‌കൂൾ) ആദ്യ അമിത് (സബ്ജൂനിയർ ഗേൾസ് വിഭാഗം ഡിപിഎസ് മൊണാർക്ക് ഇന്റർനാഷണൽ സ്‌കൂൾ) എന്നിവർകലാതിലകങ്ങളായി.
ഗുർഷൻ സിങ് (സീനിയർ വിഭാഗം രാജഗിരി പബ്ലിക് സ്‌കൂൾ ) കെൻകന്നത് ( ഇന്റർ മീഡിയേറ്റ് രാജഗിരി പബ്ലിക് സ്‌കൂൾ ) സ്റ്റെഫാനോ ആന്ടണി ഷിബു (ജൂനിയർ ബോയ്സ് വിഭാഗം ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ ) ദർശന്ത് കൃഷ്ണ (സബ്ജൂനിയർ വിഭാഗംഎം ഇ എസ് ഇന്ത്യൻ സ്‌കൂൾ)എന്നിവർ കലാപ്രതിഭകളുമായി
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന സമാപന ചടങ്ങിൽ ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാഥിതിയായി. ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ കലാമേള അഭിനന്ദാർഹമാണെന്നും വരും വർഷങ്ങളിലെ കലാമേളയുടെ വിജയത്തിനായി എംബസിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവിയും സിനിമാഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പാലക്കാട് ശ്രീരാമൻ ,ഗായിക അവമി ,നാടകപ്രവർത്തകൻ ബിനോയ് നമ്പാല തുടങ്ങി കേരളീയ കലാസാംസ്‌കാരിക മണ്ഡലങ്ങളിലെ അഞ്ച് പ്രമുഖരാണ് സംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ട അഥിതികളായി എത്തിയത്.
കേരള സംസ്ഥാന യുവജനോത്സവ മാതൃകയിയിൽ നടന്ന കലോത്സവത്തിൽ നാല്‌വേദികളിലായാണ്മത്സരങ്ങൾനടന്നത്. വേദി മയൂരിയിൽ നൃത്ത ഇനങ്ങളും അമൃതവർഷണിയിൽ സംഗീത മത്സരങ്ങളും സാഹിതി ഹാളിൽ സാഹിത്യ മത്സരങ്ങളും രംഗോലി ഹാളിൽ ചിത്രരചന മത്സരങ്ങളും നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ജഡ്ജിങ് പാനലായിരിന്നു മത്സരങ്ങളുടെ വിധി നിർണയിച്ചത്. കലാതിലകം, കലാപ്രതിഭ എന്നിവയ്ക്കുപുറമെ ആദ്യ മൂന്നുസ്ഥാനങ്ങൾ നേടിയ സ്‌കളിനും മത്സര വിജയികൾക്കും അംബാസഡർ വിപുൽ വിശിഷ്ട അഥിതികളുടെ സാന്നിദ്ധ്യത്തിൽകലോത്സവ വിധികർത്താക്കൾ എന്നിവർക് ഷീൽഡുകളും സർട്ടിഫിക്കറ്റുകളും കൈമാറി.
കലാഞ്ജലി ചെയർമാൻ ഹസ്സൻ കുഞ്ഞി, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ,ഇന്ത്യൻ എംബസി അപെക്‌സ് ബോഡികളുടെ അധ്യക്ഷന്മാരായ എ പി മണികണ്ഠൻ, ഷാനവാസ് ബാവ, ചലച്ചിത്ര നിർമ്മാതാവ് ചന്ദ്രമോഹൻ പിള്ള, ബിനുകുമാർ (കലാഞ്ജലി ജനറൽ കൺവീനർ), ഹമീദ കാദർ (എംഇഎസ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ), ഹമീം ഷൈഖ് (ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ)എന്നിവർ പങ്കെടുത്തു.



