ദോഹ– ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി.
സ്നേഹത്തിനും സാഹോദര്യത്തിനും ഇസ്‌ലാമിൽ ഏറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് മുസ്‌ലിം സഹോദരങ്ങൾ തമ്മിൽ സംഘടനാ വൈവിധ്യങ്ങൾക്കപ്പുറത്ത് സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും വർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്നേഹത്തെയും സൗഹാർദ്ദത്തെയും കുറിച്ച് പ്രബോധനം നടത്തേണ്ട ഒരു കാലഘട്ടമാണ് ഇത്. സ്നേഹം കൊണ്ടാണ് ഇസ്‌ലാം ലോകം കീഴടക്കിയതെന്നും പുഞ്ചിരിയും പ്രാർത്ഥന കൊണ്ട് അഭിവാദ്യം ചെയ്യലും ഹസ്തദാനവും ഈ സ്നേഹ പ്രകടനത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



