ദോഹ– ദോഹ ഐസിഎഫ് എയർപോർട്ട് റീജണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഹ്മദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡൊണേഷൻ സെന്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുമാമ്മ റൗദ ക്ലബ്ബ് ഹൗസിൽ നടന്ന ഈ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഐസിഎഫ് റീജണൽ പ്രസിഡന്റ് ഷഹീർ ബാഖവിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് സഖാഫി പേരാമ്പ്ര, ഉമർ പുത്തുപ്പാടം, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാൽ അസഹരി, മുഹമ്മദ് ഷാ ആഴഞ്ചേരി, നൗഷാദ് അതിരുമട, ഉമ്മർ കുണ്ടുതോട് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തലക്കടത്തൂർ, അബ്ദുൽ അസീസ് കോടമ്പുഴ, അമീർ ശ്രീകണ്ടാപുരം, ഷിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം, ഷറഫുദ്ദീൻ കല്പകഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group