ദോഹ: കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തില്‍ അനില്‍(47) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരണപ്പെട്ടത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു .
ഭാര്യ: ബിന്ദു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നവരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group