ദോഹ– ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവലിൽ (DFF) ഈ വർഷത്തെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരത്തിനുള്ള സിനിമകൾ തിരഞ്ഞെടുത്തു. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 13 സിനിമകളാണ് ഇത്തവണ അധികൃതർ തിരഞ്ഞെടുത്തത്. നവംബർ 20 മുതൽ 28 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ
ഗാസയിലെ സംഘർഷങ്ങൾക്കിടയിൽ കുടിയൊഴിക്കപ്പെട്ട മൂന്നു പേരുടെ ജീവിതത്തെ കാണിക്കുന്ന ചിത്രമായ “വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ” യാണ് മുഖ്യം. കത്താറാ കലാ സംസ്കാരിക ഗ്രാമം, മുശൈരിബ് ഡൗൺടൗൺ, മ്യൂസിയം ഓഫ്ഇസ്ലാമിക് ആർട്ട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളെല്ലാം ഇത്തവണത്തെ ഫെസ്റ്റിവലിന് വേദിയാകും. കത്താറ, മീഡിയ സിറ്റി ഖത്തർ, ഫിലിം കമ്മറ്റി, വിസിറ്റ് ഖത്തർ എന്നിവരെല്ലമാണ് ദോഹ ഫിലിം ഫെസ്റ്റിവലിലെ പ്രധാന പങ്കാളികൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



