ദോഹ– തൊഴിലാളികൾക്കായി ദോഹ ഫെസ്റ്റിവൽ സിറ്റിയുമായി സഹകരിച്ച് ‘10,000 സ്റ്റെപ്പ് ചലഞ്ച്’ സംഘടിപ്പിച്ച് തൊഴിൽ മന്ത്രാലയം. എല്ലാ വകുപ്പുകളിലെയും തൊഴിലാളികളും ഇതിൽ പങ്കെടുത്തു. തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുക,
ടീം സ്പിരിറ്റ് ശക്തിപ്പെടുത്തുക, ക്രിയാത്മകവും പ്രചോദനാത്മകവുമായ തൊഴിൽ അന്തരീക്ഷം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മികച്ച തൊഴിൽ അന്തരീക്ഷം നൽകുന്നത് വഴി പ്രകടനം, ഉൽപാദനക്ഷമത, സ്ഥാപന ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വേനൽക്കാലത്ത് സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ സംരംഭത്തിന്റെ ഭാഗമായി നടത്തിയതായിരുന്നു ‘10,000 സ്റ്റെപ്പ്സ് ചലഞ്ച്’.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group