Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 13
    Breaking:
    • ഇന്ത്യ-പാക് മത്സരം;പണം വാരാനൊരുങ്ങി പരസ്യ കമ്പനികൾ, 10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം വരെ
    • ദോഹ ആക്രമണം: ഇസ്രായിലുമായുള്ള ഏകോപനം കുറക്കാന്‍ ഈജിപ്ത്
    • ഫോബ്‌സ് കോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരിൽ ഒന്നാമനായി ജോയ് ആലൂക്കാസ്
    • ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പെൺകുട്ടികൾക്കായി ഖുർആൻ ഹിഫ്‌ള് കോഴ്‌സ് സെപ്റ്റംബർ 15 ന് ആരംഭിക്കുന്നു
    • തലച്ചോർ കാർന്നുതിന്നുന്ന വില്ലൻ; സൂക്ഷിക്കണം അമീബിക് മസ്തിഷ്കജ്വരത്തെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തർ ഫൗണ്ടേഷൻ ലേഡീസ് നൈറ്റ്; ശ്രദ്ധയാകർഷിച്ച് ബ്ലൈൻഡ് ടേബിൾ ടെന്നിസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2025 Gulf Latest Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– കായിക പങ്കാളിത്തത്തിൽ എല്ലാവരെയും ചേർത്ത് പിടിച്ച്, പുതിയ ദിശകൾ ഒരുക്കിക്കൊണ്ട് ഖത്തർ ഫൗണ്ടേഷൻ (ക്യു.എഫ്) ലേഡീസ് നൈറ്റ് സംഘടിപ്പിച്ചു . എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

    6 വയസ്സിനും അതിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി ഖത്തർ ഫൗണ്ടേഷൻ ലേഡീസ് നൈറ്റ് വിവിധ തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ, മറ്റു കായികപ്രവർത്തനങ്ങളെല്ലാം ഒരേ സമയം ഒത്തു ചേരലിനും, ഉല്ലാസത്തിനും, ആരോ​​ഗ്യപരിപാലനത്തിനും ​ഗുണം ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തർ ഫൗണ്ടേഷൻ ഖത്തറി സ്ത്രീകളെ കായികമേഖലയിൽ പിന്തുണച്ച വലിയൊരു മുന്നേറ്റം ആണെന്ന് ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ ഇവന്റ്സ് ആൻഡ് ആക്ടിവിറ്റീസ് സൂപ്പർവൈസർ മറിയം അൽകുവാരി അഭിപ്രായപ്പെട്ടു.

    “ഇതുപോലുള്ള കൂട്ടായ്മകൾ ബ്ലൈൻഡ് വനിതകളെ ആരോഗ്യമുള്ള ജീവിതശൈലിക്ക് പ്രേരിപ്പിക്കുകയാണ്. കൂടാതെ കാഴ്ച പരിമിതി കാരണം മാറ്റി നിർത്തപ്പെടാതെ, കായികാവസരങ്ങളേക്കുറിച്ചുള്ള ബോധവും പരിശീലനവും ലഭിക്കാൻ അവസരം സൃഷ്ടിക്കുന്നു. അവർ കൂട്ടിച്ചേർത്തു.

    അവരുടെ അഭിപ്രായത്തിൽ, ഇത്തരം പരിപാടികൾ സാമൂഹ്യമായി ഉൾക്കൊള്ളാവുന്ന, സാംസ്‌കാരികമായി സമന്വയമുള്ള പരിസരം ഒരുക്കുകയും കാഴ്ചശക്തിയില്ലാത്ത പെൺകുട്ടികൾക്ക് സുരക്ഷിതമായും പിന്തുണയുള്ളതുമായ കായിക ഇടവേളകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

    ബ്ലൈൻഡ് ടേബിൾ ടെന്നിസ് എന്നത് കാഴ്ചശക്തിയില്ലാത്തവർക്കായി രൂപപ്പെടുത്തിയിട്ടുള്ള സ്പോർട്‌സ് ആണെന്നതാണ് പ്രത്യേകത. സാധാരണ ടേബിൾ ടെന്നിസിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ കൂടുതൽ നീളമുള്ള ടേബിളും ഉയർന്ന വശഭാഗങ്ങളും ഉപയോ​ഗിക്കുന്നു. പന്തിനുള്ളിൽ ബെല്ല് ഘടിപ്പിച്ചിരിക്കുന്നു, അതിലൂടെ ശബ്ദം കേട്ട് പന്തിന്റെ സഞ്ചാരത്തെ പറ്റി മനസ്സിലാക്കാം. നെറ്റിന്റെ സ്ഥാനത്ത് മരക്കഷണം ഉപയോഗിക്കുകയും, പന്ത് അതിനടിയിൽ ഉരുണ്ടുപോകുകയും ചെയ്യുന്നു. കളിക്കാർ ദീർഘചതുരാകൃതിയിലുള്ള ബാറ്റുകളാണ് ഉപയോ​ഗിക്കുന്നത്.

    പരിപാടിയിൽ പങ്കെടുത്ത അമൽ ആദം പറഞ്ഞു: “ഞാൻ ഒരു വർഷമായി ടേബിൾ ടെന്നീസ് കളിക്കുന്നു. എന്റെ സുഹൃത്തുക്കൾ എന്നെ എങ്ങനെ കളിക്കണമെന്ന് പഠിപ്പിച്ചു, അത് വളരെ ആസ്വാദ്യകരമാണ്. നമ്മൾ നമ്മുടെ ചെവികളെ ആശ്രയിക്കണം. നമുക്ക് കാണാൻ കഴിയാത്തതിനാൽ നമ്മൾ കേൾക്കുന്നു . അതിനാൽ നമ്മൾ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞാൻ ധാരാളം സുഹൃത്തുക്കളുമായി കളിക്കുന്നു ക്യൂ എഫ് ലേഡീസ് നൈറ്റിൽ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. ഇത് ഒരു പ്രത്യേക അനുഭവമാണ്. ഞാൻ വീണ്ടും വരാൻ ആഗ്രഹിക്കുന്നു.” അവർ പറഞ്ഞു.

    കാഴ്ച വൈകല്യമുള്ളവർക്ക് ഉപദേശം നൽകിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു: “അവസരം ലഭിക്കുകയാണെങ്കിൽ മറ്റുള്ളവരെ ഈ കായിക വിനോദം പരീക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. എന്റെ ഉപദേശം മുന്നോട്ട് പോകുക എന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക, ഒന്ന് ശ്രമിച്ചുനോക്കൂ, ഉപേക്ഷിക്കരുത്. എല്ലാ യാത്രകളും വെല്ലുവിളികളോടെയാണ് ആരംഭിക്കുന്നത്, പക്ഷേ അത് എളുപ്പമാകും.”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    blind blind table tennis Doha Gulf news ladies night qatar qatar foundation
    Latest News
    ഇന്ത്യ-പാക് മത്സരം;പണം വാരാനൊരുങ്ങി പരസ്യ കമ്പനികൾ, 10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം വരെ
    13/09/2025
    ദോഹ ആക്രമണം: ഇസ്രായിലുമായുള്ള ഏകോപനം കുറക്കാന്‍ ഈജിപ്ത്
    13/09/2025
    ഫോബ്‌സ് കോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരിൽ ഒന്നാമനായി ജോയ് ആലൂക്കാസ്
    13/09/2025
    ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പെൺകുട്ടികൾക്കായി ഖുർആൻ ഹിഫ്‌ള് കോഴ്‌സ് സെപ്റ്റംബർ 15 ന് ആരംഭിക്കുന്നു
    13/09/2025
    തലച്ചോർ കാർന്നുതിന്നുന്ന വില്ലൻ; സൂക്ഷിക്കണം അമീബിക് മസ്തിഷ്കജ്വരത്തെ
    13/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.