ദോഹ– ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച ആളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ.
ഖത്തറിൽ വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജ് സംശയാസ്പദമാണെന്ന് തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. പ്രത്യേക സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, യാത്രക്കാരന്റെ സ്യൂട്ട്കേസിന്റെ മെറ്റൽ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച ഹെറോയിൻ പാക്കറ്റുകൾ കണ്ടെത്തി.
കൂടുതൽ പരിശോധനയിൽ, ലാപ്ടോപ്പ്, സ്പീക്കറുകൾ, ഹെയർ ബ്ലോവർ എന്നിവയ്ക്കുള്ളിൽ കറുപ്പ് ടേപ്പിൽ സൂക്ഷ്മമായി പൊതിഞ്ഞ് മറച്ചുവെച്ച കൂടുതൽ ഹെറോയിൻ പാക്കറ്റുകൾ കണ്ടെടുത്തു.
അന്വേഷണം പൂർത്തിയാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ, ആകെ 520 ഗ്രാം ഭാരമുള്ള 13 ഹെറോയിൻ പാക്കറ്റുകൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group