മസ്കത്ത്– മുന്നൂറിലധികം തടവുകാർക്ക് മാപ്പ് നൽകി ഒമാൻ രാജാവ് ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ അറസ്റ്റിലായ തടവുകാർക്കാണ് മാപ്പ് നൽകിയത്. ഒമാനി പൗരന്മാരും വിദേശികളുമടക്കം 341 തടവുകാർക്ക് മാപ്പ് ലഭിച്ചതായി റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നബിദിനത്തോടനുബന്ധിച്ച് തടവുകാരുടെ കുടുംബാംഗങ്ങളുടെ പരിഗണനയിലാണ് മാപ്പ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group