അബുദാബി: കടലില്‍പ്പോയി നെയ്മീന്‍ (കിങ് ഫിഷ്) പിടിച്ചുകൊണ്ടുവരാന്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം (45 ലക്ഷം രൂപ) സമ്മാനം നേടാന്‍ അവസരം. അബുദാബി ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പാണ് മീന്‍പിടിത്തത്തിന് താത്പര്യമുള്ളവര്‍ക്കായി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.
ഈ മാസം 19 മുതല്‍ 21 വരെ നടക്കുന്ന മത്സരത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ ഭാരം കണക്കാക്കിയാണ് വിജയികളെ തീരുമാനിക്കുക.
രണ്ട് ലക്ഷം ദിര്‍ഹം സമ്മാനം നല്‍കുമ്പോള്‍ 60 വരെ സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും നേടാൻ അവസരമുണ്ടാകും. മൊത്തം 10 ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. താത്പര്യമുള്ളവര്‍ക്ക് അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ വെബ്സൈറ്റില്‍ (adsc.ae) ഈ മാസം 15 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
200 ദിര്‍ഹം രജിസ്ട്രേഷന്‍ ഫീസ് ഈടാക്കും. 16- ന് രാവിലെ ഏഴ് മണിക്ക് അബുദാബി കരാമയിലെ മുഹമ്മദ് ഖലാഫ് മജ്ലിസില്‍ മല്‍സരനിയമങ്ങളെക്കുറിച്ച് വിശദീകരിക്കും.16-18 വരെ ബോട്ടിനുള്ള സ്ഥലം അനുവദിക്കും. 19- ന് അബുദാബി മറൈന്‍ സ്പോര്‍ട്സ് ക്ലബിന് സമീപത്തെ ബീച്ചില്‍ ബോട്ടുകള്‍ എത്തും. ഇന്നര്‍ സ്റ്റിക്കറുകള്‍ പതിക്കും. രാവിലെ 11- ന് മഞ്ഞക്കൊടി ഉയര്‍ത്തുന്നതോടെ ഒരുക്കങ്ങള്‍ തുടങ്ങും. പച്ചക്കൊടി ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസം നീളുന്ന മീന്‍പിടിത്ത മത്സരം തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group