അബുദാബി- യുഎഇ യിലെ എല്ലാ പള്ളികളിലും വരുന്ന വെള്ളിയാഴ്ച മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന നടക്കും. ഇതനുസരിച്ച് ഈ മാസം 17ന് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുൻപായിരിക്കും മഴ ലഭിക്കുന്നതിനുവേണ്ടിയുള്ള ഈ പ്രത്യേക പ്രാർഥന നടക്കുക.
രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥന നിർവഹിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. പ്രവാചകചര്യ പിന്തുടർന്ന് എല്ലാവരും ദൈവത്തിലേക്ക് തിരിയുകയും രാജ്യത്തിനും ജനങ്ങൾക്കും മേൽ കാരുണ്യവും നന്മയും ചൊരിയാൻ അല്ലാഹുവിനോട് പ്രാർഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായി ചില എമിറേറ്റുകളിൽ നേരെത്തെ മഴ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group