കുവൈത്ത് സിറ്റി: അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചതിന് പോലീസ് സ്റ്റേഷൻ മേധാവിയെയും അഞ്ചു പോലീസ് ഉദ്യോഗസ്ഥരെയും കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു. സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വിചാരണക്ക് വിധേയമാക്കുകയായിരുന്നു.
സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്ക് കോടതി ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് പോകാൻ അനുവദിച്ചെന്ന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷൻ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group