ദുബൈ– കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ‘പെരുമയോടെ പെരിന്തൽമണ്ണ’ യു.ഡി.എഫ് വിജയാരവവും യാഹുമോൻ ഹാജിക്ക് യാത്രയയപ്പും നൽകി. സക്കീർ പാലത്തിങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായി. ഫെസ്റ്റോറ 2k25, ഇഷ്ഖ് മദീന 2k25 എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ നജീബ് കാന്തപുരം എം.എൽ.എ വിതരണം ചെയ്തു.
43 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സ്റ്റേറ്റ് കെ.എം.സി.സി ഉപാധ്യക്ഷൻ യാഹുമോൻ ഹാജിക്കുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ചടങ്ങിൽ കൈമാറി. ദുബൈ കെ.എം.സി.സി സെക്രട്ടറി പി.വി. നാസർ, മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് കാലാടി (പ്രസിഡന്റ്), പി.വി. നൗഫൽ (സെക്രട്ടറി), സി.വി. അഷ്റഫ് (ട്രഷറർ), കരീം കാലാടി, മുജീബ് കോട്ടക്കൽ, അബ്ദുസ്സമദ് ആനമങ്ങാട്, സലീന പുലാക്കൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ജൗഹർ കാട്ടുങ്ങൽ, നൂറുദ്ദീൻ കുന്നപള്ളി, സൈദലവി ചെറുകര, ഷമീർ ഒടമല, നംഷീദ് അലി, അജ്മൽ ഉച്ചാരക്കടവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ശിഹാബ് കയങ്കോടൻ സമ്മാനദാന ചടങ്ങുകൾ നിയന്ത്രിച്ചു. അസ്കർ കാര്യാവട്ടം സ്വാഗതവും നാസർ പുത്തൂർ നന്ദിയും പറഞ്ഞു.



