റിയാദ്– പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഒരുക്കുന്ന സംഗീത മഹാവിരുന്നായ ‘ലയാലി റിയാദ്’ മെഗാ ഇവന്റ് 21ന് വെള്ളിയാഴ്ച നടക്കും. റിയാദിലെ തുമാമ റോഡില്‍ സ്ഥിതി ചെയ്യുന്ന സാഹെല്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇവന്റിന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും റിയാദിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആവേശോജ്ജ്വലമായ ചടങ്ങോടെ നടന്നു. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ആര്‍ട്ടെക്സ്സ് ഇവന്റ് & എക്‌സിബിഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. കലാകാരന്മാരായ ഹനാന്‍ ഷാ, ഈച്ചു, അരവിന്ദ്, കീര്‍ത്തന, ശ്വേതാ, രാജ് കലേഷ് (ആങ്കര്‍), ഷാന്‍ & ഷാ എന്നിവരുടെ ലൈവ് ഓര്‍ക്കസ്ട്ര ശ്രദ്ധേയമാകും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ഉടന്‍ ലഭ്യമാകും. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സഫീര്‍ പത്തിരിപ്പാല, ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി, സെക്രട്ടറി ജംഷാദ് വടക്കയില്‍, പ്രോഗ്രാം ചെയര്‍മാന്‍ മുസ്തഫ എടത്തനാട്ടുകര, പ്രോഗ്രാം കണ്‍വീനര്‍ ശ്യാം സുന്ദര്‍, ഇവന്റ് മാനേജര്‍ മുഹമ്മദ് താഹാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.