ഒമാനിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് ഗുരുതര പരുക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് മരണപ്പെട്ടത്.
സൗദിയില്‍ മൊത്തം ആഭ്യന്തരോല്പാദനത്തില് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പങ്ക് 15.6 ശതമാനമായി വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2022 നെ അപേക്ഷിച്ച് 1.6 ശതമാനം വര്‍ധനവാണിത്. ഇന്ന് പുറത്തിറങ്ങിയ 2023 ഡിജിറ്റല്‍ ഇക്കണോമി സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിനാലാണ് ഈ വിവരങ്ങളുള്ളത്. 2023 ല്‍ ടെലികോം, ഐ.ടി ഉല്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.