ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.

Read More

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത സൗദി കിരീടാവകാശി, സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Read More