ദോഹ- ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരെ ബാധിച്ചതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ്…
തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.