ദുബായ് : നടൻ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ…
ഈ വര്‍ഷം രണ്ടാം പാദത്തില്‍ വാണിജ്യ വഞ്ചനയും ബിനാമി ബിസിനസ് പ്രവണതയും തടയാനും നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികളെടുക്കാനും ശ്രമിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 1,79,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്ക് മൂന്നു മാസത്തിനിടെ 21.8 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. ബിനാമി ബിസിനസ് സംശയിച്ച് 8,007 സ്ഥാപനങ്ങളിലാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലും പരിശോധനകള്‍ നടത്തി. ഇതിനിടെ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 230 സ്ഥാപനങ്ങള്‍ കണ്ടെത്തി.