കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.
കുവൈത്തിലെ അരിഫ്ജാന് അമേരിക്കന്‍ സൈനിക താവളത്തില്‍ ബെല്‍റ്റ് ബോംബ് സ്ഫോടനം നടത്താന്‍ സഹസൈനികനെ പ്രേരിപ്പിക്കുകയും ബോംബ് നിര്‍മാണം പഠിക്കുകയും ഐ.എസിനെ പിന്തുണക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സൈനികന് അപ്പീല്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.